Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2019 11:14 PM IST Updated On
date_range 17 Oct 2019 11:14 PM ISTശബരിമലയെ പ്രൗഢിയോടെ നിലനിർത്തും –മുഖ്യമന്ത്രി
text_fieldsbookmark_border
ആലപ്പുഴ: ശബരിമലയെ അതിെൻറ പ്രൗഢിയോടെ നിലനിർത്താനാണ് സർക്കാർ തീരുമാനമെന്ന് മുഖ ്യമന്ത്രി പിണറായി വിജയൻ. ശബരിമലയുടെ വികസനത്തിന് യു.ഡി.എഫ് സർക്കാർ അഞ്ച് കൊല്ലം കൊ ണ്ട് 216 കോടി നൽകിയപ്പോൾ എൽ.ഡി.എഫ് സർക്കാർ മൂന്ന് കൊല്ലം കൊണ്ട് 1265 കോടിയാണ് നൽകിയത്. കൂ ടാതെ 300 കോടിയുടെ പദ്ധതി വേറെയുമുണ്ട്.
ഇതിന് പുറമെ ശബരിമല വിമാനത്താവള പദ്ധതി യ ാഥാർഥ്യമാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും വ്യാഴാഴ്ച രാവിലെ അരൂർ നിയമസഭ മണ്ഡലത്തിലെ പള്ളിപ്പുറം ഒറ്റപ്പുന്നയിൽ നടന്ന എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
അടിസ്ഥാന വികസനം ഉൾപ്പെടെ വിവിധ മേഖലകളിൽ സമഗ്രവും സർവതല സ്പർശിയുമായ വൻ മുന്നേറ്റമാണ് സർക്കാർ നടത്തിയിട്ടുള്ളത്. സംസ്ഥാനത്ത് ഇടതുപക്ഷത്തിെൻറ ജനപിന്തുണ വർധിച്ചെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ കാണിക്കുന്നത്. പാലായും ചെങ്ങന്നൂരും അരൂരിലും ആവർത്തിക്കുമെന്നും പിണറായി പറഞ്ഞു. ദേശീയപാത, ഗെയിൽ പൈപ്പ് ലൈൻ, കൊച്ചി-കോയമ്പത്തൂർ വ്യവസായ ഇടനാഴി, തീരദേശ-മലയോര ഹൈവേകൾ, കോവളം-ബേക്കൽ ജലപാത തുടങ്ങിയവ പൂർത്തിയായി വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വികസനം: മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: ശബരിമല വികസനത്തിന് െചലവാക്കിയ തുകയുടെ കണക്ക് സംബന്ധിച്ച് മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത്. ശബരിമല വികസനത്തിന് പിണറായി സർക്കാർ ഇതേവരെ കേവലം 47.4 കോടി രൂപ മാത്രമാണ് െചലവഴിച്ചതെന്നും മൂന്നുവർഷംകൊണ്ട് 1273 കോടി രൂപ െചലവഴിെച്ചന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി വിശദമായ കണക്ക് പുറത്തുവിടാൻ തയാറാകണമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ബജറ്റിൽ വകകൊള്ളിച്ച തുകപോലും െചലവഴിക്കാതെയാണ് മുഖ്യമന്ത്രി ശബരിമലയുടെ കാര്യത്തിൽ വലിയ അവകാശവാദം നടത്തുന്നത്. ശബരിമല വികസനത്തിന് ഇതേവരെ 1273 കോടി രൂപ ഇടത് സർക്കാർ െചലവഴിെച്ചന്നും കഴിഞ്ഞ യു.ഡി.എഫ് സർക്കാർ 212 കോടി മാത്രമാണ് െചലവഴിച്ചതെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന സത്യവിരുദ്ധമാണ്. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ 1500 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് ശബരിമലയിൽ നടത്തിയത്. ശബരിമല മാസ്റ്റർ പ്ലാൻ നടപ്പാക്കാൻ ആദ്യമായി ബജറ്റിൽ തുക വകകൊള്ളിച്ചത് യു.ഡി.എഫ് സർക്കാറായിരുന്നു. ഇതിലേക്ക് മാത്രം 150 കോടി െചലവാക്കി. ശബരിമല റോഡ് വികസനത്തിന് 640 കോടി െചലവഴിച്ചുവെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story