കേരളപര്യടനത്തിൽ ഓർത്തഡോക്സ് പ്രതിനിധിയെ 'ഇരുത്തി' മുഖ്യമന്ത്രി
text_fieldsമലപ്പുറം: ജില്ലയിലെ കേരളപര്യടനത്തിൽ നിർദേശങ്ങൾ നൽകിയ മലങ്കര ഓർത്തേഡാക്സ് പ്രതിനിധിയെ 'ഇരുത്തി' മുഖ്യമന്ത്രി പിണറായി വിജയൻ. സംവരണം മതങ്ങളുമായി ബന്ധപ്പെടുത്താതെ സാമ്പത്തികമായി നടപ്പാക്കണമെന്നും ജുഡീഷ്യറിയുടെ അധികാര തീരുമാനത്തിന് വിധേയമായി സഭകളുടെ പ്രശ്നത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്നും മലങ്കര ഓർത്തേഡാക്സ് പ്രതിനിധി ഫാ. തോമസ് കുര്യൻ താഴെയിൽ നിർദേശിച്ചു.
സഭാപ്രശ്നം ഈ യോഗത്തിൽ ഉന്നയിക്കേണ്ടതാണോയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. സഭാപ്രശ്നം പരിഹരിക്കാൻ എല്ലാ കാര്യങ്ങളും സർക്കാറിെൻറ ഭാഗത്തുനിന്ന് ചെയ്തിട്ടുണ്ട്. ചർച്ചയിലൂടെ പരിഹാരം കാണാൻ മന്ത്രിസഭ ഉപസമിതിയെ നിശ്ചയിച്ചു.
ഉപസമിതിക്ക് മുന്നിൽപോകാൻ ഓർത്തേഡാക്സ് സഭ തയാറായില്ല. നിങ്ങൾ ധരിച്ച വേഷത്തിന് അനുയോജ്യമല്ലാത്ത സമീപനം നിങ്ങളുടെ ഭാഗത്തുനിന്നുണ്ടായി. രണ്ടും മൂന്നും ആഴ്ച മൃതദേഹങ്ങൾ സംസ്കരിക്കാതെ സൂക്ഷിക്കേണ്ടിവന്നു. ഇതിനെതിരെ സർക്കാർ ഓർഡിനൻസിറക്കി. എല്ലാവരും അതിനെ അനുകൂലിച്ചു. മറ്റ് ക്രൈസ്തവ സഭകളിലെ അധ്യക്ഷന്മാരെ പ്രശ്നപരിഹാരത്തിന് തീരുമാനിച്ചു. അത് പറ്റില്ലെന്ന് നിങ്ങൾ പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ഒരാളെ നിശ്ചയിക്കാമെന്ന് അറിയിച്ചതിലും നിങ്ങൾ തടസ്സം പറഞ്ഞു. മൂന്ന് കുടുംബങ്ങൾ മാത്രമുള്ള ഓർത്തഡോക്സ് വിഭാഗത്തിന് പള്ളികൾ വിട്ടുനൽകുേമ്പാൾ വികാരപ്രകടനങ്ങൾ സ്വാഭാവികമാണ്.
ഇതോടെ തെൻറ ഭാഗം പറയാൻ അവസരം നൽകണമെന്ന് ഫാ. തോമസ് കുര്യൻ ആവശ്യപ്പെട്ടു. തൽക്കാലം ഇരിക്കൂ... നിങ്ങൾ എന്നെക്കൊണ്ട് പറയിപ്പിച്ചതാണല്ലോ എന്ന് പിണറായി മറുപടിയും പറഞ്ഞു.
സംവരണം രാജ്യത്ത് നൂറ്റാണ്ടുകളായി ജീവിക്കുന്ന അടിച്ചമർത്തപ്പെട്ടവരെയും തൊട്ടുകൂടായ്മ അനുഭവിച്ചവരെയും തള്ളപ്പെട്ടവരെയും സമൂഹത്തിന് മുന്നിലെത്തിക്കാനാണെന്നും മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്ക് സംവരണം നൽകുന്നതുവഴി സംവരണ വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
'മുഖ്യമന്ത്രിയുടെ പ്രതികരണം വേദനയുണ്ടാക്കി'
മലപ്പുറം: മുഖ്യമന്ത്രിയുടെ പ്രതികരണം വേദനയുണ്ടാക്കിയെന്ന് ഓർത്തഡോക്സ് സഭ പ്രതിനിധി. സഭ തർക്കത്തിലും സംവരണ വിഷയത്തിലുമുള്ള ചോദ്യങ്ങളോട് ശരിയായ വിധമല്ല മുഖ്യമന്ത്രി പ്രതികരിച്ചതെന്നും മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനം സെക്രട്ടറി പ്രതിനിധി ഫാ. തോമസ് കുര്യൻ താഴയിൽ പറഞ്ഞു. സംഭവത്തിൽ ഖേദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.