കെ-ഫോൺ മുന്നോട്ടു പോകുന്നത് തകർക്കാനുള്ള ശ്രമങ്ങൾ അതിജീവിച്ച് -മുഖ്യമന്ത്രി
text_fieldsപിണറായി വിജയൻ
തിരുവനന്തപുരം: കെ-ഫോൺ പദ്ധതി സർക്കാർ നടപ്പിലാക്കിയപ്പോൾ അതിനെ തകർക്കാൻ കുറച്ചാളുകൾ രംഗത്തുണ്ടായിരുന്നുവെന്നും അതിനെ അതിജീവിച്ചാണ് മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് ബ്രോഡ്ബാന്‍ഡ് കണക്ഷനായ കെ-ഫോണിൽ ഒ.ടി.ടി സേവനം ലഭ്യമാവുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
തകർക്കാൻ ശ്രമിച്ചാൽ കൂടുതൽ കരുത്തോടെ ഉയർന്നുവരികയാണ്. കെ-ഫോണിന്റെ കാര്യത്തിലടക്കം ഇതാണ് സംഭവിക്കുന്നത്. ആദിവാസി ഊരുകളിലും ദ്വീപ് പ്രദേശങ്ങളിലുമടക്കം ഇന്റർനെറ്റ് എത്തിക്കാൻ കഴിഞ്ഞത് കെ-ഫോണിന്റെ നേട്ടമാണ്. എന്നാൽ ഇക്കാര്യങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന് പകരം മാധ്യമങ്ങൾ ധർമം മറക്കുകയായിരുന്നു. ആശങ്കകൾ അസ്ഥാനത്താക്കി ചുരുങ്ങിയ കാലത്തിനുള്ളിൽ വലിയ നേട്ടം കൈവരിക്കാൻ കെ-ഫോണിനായെന്നും മുഖ്യമന്ത്രി പറഞ്ഞു.
വി.കെ. പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ-ഫോണ്‍ എം.ഡി ഡോ. സന്തോഷ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഐ.ടി മിഷന് ഡയറക്ടര്‍ സന്ദീപ് കുമാര്‍, ഐ.ടി വകുപ്പ് സ്പെഷല്‍ സെക്രട്ടറി സീറാം സാംബശിവറാവു, കെ-ഫോണ്‍ സി.ടി.ഒ മുരളി കിഷോര്‍ ആര്.എസ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.