ആർ.എസ്.എസ് നുണ പ്രചരിപ്പിക്കുന്നതിൽ റെക്കോർഡുള്ളവർ –പിണറായി
text_fieldsതിരുവനന്തപുരം: സഹകരണമേഖലയെ തകര്‍ക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ കേരളത്തിന്‍െറ താക്കീതായി മുഖ്യമന്ത്രിയും മന്ത്രിമാരും പകല്‍ മുഴുവന്‍ റിസര്‍വ് ബാങ്കിനുമുന്നില്‍ സത്യഗ്രഹമിരുന്നു. ഐക്യദാര്‍ഢ്യമര്‍പ്പിക്കാനത്തെിയ പതിനായിരങ്ങളുടെ നടുവില്‍ നേതാക്കള്‍ സമരഭടന്മാരായതോടെ 10 ദിവസമായി തുടരുന്ന പ്രക്ഷോഭങ്ങള്‍ക്ക് കൈവന്നത് പുതിയ മുഖവും സ്വരവും. പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നാരംഭിച്ച പ്രകടനം നയിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പത്തോടെ സമരവേദിയിലത്തെിയത്. മറ്റ് മന്ത്രിമാരും ഒപ്പമുണ്ടായിരുന്നു.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ നേരത്തേ തന്നെ സമരവേദിയിലത്തെി. സഹകരണമേഖലയെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ ഒരുമ്പിട്ടിറങ്ങിയവരെ ചെറുത്തുതോല്‍പിക്കണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ ചെറുനിക്ഷേപങ്ങള്‍ കൂടിച്ചേര്‍ന്നുള്ള സഹകരണ സ്ഥാപനങ്ങളെയാണ് ബി.ജെ.പി കള്ളപ്പണമെന്ന് വിളിക്കുന്നത്. കേരളത്തിന്‍െറ വളര്‍ച്ചയില്‍ ഒരു പങ്കും വഹിക്കാത്ത ഇക്കൂട്ടര്‍ സാധാരണ ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സാധാരണക്കാരുടെ ജീവിതത്തോട് ആത്മബന്ധമാണ് സഹകരണ മേഖലക്കുള്ളതെന്ന് പിണറായി പറഞ്ഞു.
സത്യഗ്രഹത്തിന് ആവേശം പകര്‍ന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വി.എസ്. അച്യുതാനന്ദനും സമരവേദിയിലത്തെിയിരുന്നു. സാധാരണക്കാരുടെ ജീവതം പ്രതിസന്ധിയിലാക്കി അരാജകത്വം സൃഷ്ടിക്കാനുള്ള ബി.ജെ.പി നീക്കത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സീതാറാം യെച്ചൂരി വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായാണ് വി.എസ് പ്രസംഗത്തില്‍ വിമര്‍ശിച്ചത്.
സത്യഗ്രഹം ആരംഭിച്ചതുമുതല്‍ റിസര്‍വ് ബാങ്കിന് മുന്നിലേക്ക് ഇടതുയുവജന-ബഹുജന-സര്‍വിസ് സംഘടനകളുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യപ്രകടനങ്ങളുടെ വേലിയേറ്റമായിരുന്നു. വൈകുന്നേരം അഞ്ചിന് സത്യഗ്രഹം അവസാനിക്കും വരെയും മുഖ്യമന്ത്രി വേദിയിലുണ്ടായിരുന്നു. സമരം അവസാനിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് മഴ പെയ്തെങ്കിലും ആരും പിന്തിരിഞ്ഞില്ല. മുഖ്യമന്ത്രി തന്നെയായിരുന്നു സമാപനവും നിര്‍വഹിച്ചത്. തുടര്‍ന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിളിച്ച മുദ്രാവാക്യം ഏറ്റുവിളിച്ച ശേഷമാണ് പ്രതിഷേധസംഗമം അവസാനിച്ചത്.
മന്ത്രിമാരായ മാത്യു ടി.തോമസ്, എ.കെ. ബാലന്‍, സി. രവീന്ദ്രനാഥ്, ജി. സുധാകരന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, കെ. രാജു, കെ.ടി. ജലീല്‍, ടി.പി. രാമകൃഷ്ണന്‍, കടകംപള്ളി സുരേന്ദ്രന്‍, മേഴ്സിക്കുട്ടിയമ്മ, കെ.കെ. ശൈലജ, വി.എസ്. സുനില്‍കുമാര്‍, ഇ. ചന്ദ്രശേഖരന്‍, എ.സി. മൊയ്തീന്‍, പി. തിലോത്തമന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
റിസര്‍വ് ബാങ്കിനുമുന്നിലെ സമരത്തിനു ശേഷം പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. 21ന് സര്‍വകക്ഷി യോഗവും ചേരുന്നുണ്ട്. തുടര്‍സമരങ്ങള്‍ ഈ യോഗത്തില്‍ തീരുമാനിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.