ഞങ്ങൾ പറഞ്ഞതിനൊപ്പം നിന്നവരെ കൈയൊഴിയില്ല –പിണറായി
text_fieldsകൊല്ലം: ‘ഞങ്ങൾ പറഞ്ഞതിനൊപ്പം നിന്നവരെ കൈയൊഴിയുന്നവരല്ല ഞങ്ങളെന്ന്’ മുഖ്യമന് ത്രി പിണറായി വിജയൻ. സെൻസസ് നടത്താനുള്ള സംസ്ഥാന സർക്കാർ തീരുമാനവുമായി ബന്ധപ്പെ ട്ട് തെറ്റിദ്ധാരണ പരത്തുന്നുവെന്ന ആരോപണമുന്നയിച്ചാണ് കർഷകസംഘം സംസ്ഥാനസമ് മേളനത്തിെൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവെ, അദ്ദേഹം ഇൗ വിശദീകരണം നടത്തിയത്. p>
‘‘മുൻ ന്യായാധിപാ എന്തിനാണിത്ര പൊള്ളൽ’? ജമാഅത്തെ ഇസ്ലാമിക്കു വേണ്ടി വാദിക്കുേമ്പാൾ, ഇരുന്നിരുന്ന കസേര മറന്നു പോകരുത്. പറഞ്ഞ വാചകത്തിന് ഒപ്പം നിന്ന ചരിത്രമാണ് തങ്ങൾക്കുള്ളത്. തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ ജനങ്ങൾ അതുൾക്കൊള്ളില്ല. ചിലർക്ക് വേവലാതിയുണ്ട്. പൗരത്വ നിയമ ഭേദഗിതക്കെതിരായ യോജിച്ച സമരത്തിൽ ജമാഅത്തെ ഇസ്ലാമിയേയും എസ്.ഡി.പി.െഎയേയും കൂട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഇനിയും അവരെ കൂട്ടില്ല. യോജിച്ച സമരത്തിനില്ലെന്ന നിലപാടിലാണ് കോൺഗ്രസ്. മറ്റെേന്താ ലാഭം പ്രതീക്ഷിച്ചാണ് ഇൗ നിലപാട്. ജമാഅത്തെ ഇസ്ലാമിയേയും എസ്.ഡി.പി.െഎയേയും കൂട്ടിയുള്ള ഇൗ നിലപാട് എവിടെയാണ് എത്തിക്കുക എന്ന് കോൺഗ്രസ് ചിന്തിക്കണം’’എന്നും മുഖ്യമന്ത്രി പറഞ്ഞു.
സെൻസസിെൻറ ഭാഗമായ പ്രവർത്തനം മാത്രമേ സംസ്ഥാനത്ത് നടക്കുകയുള്ളുവെന്നും ജനസംഖ്യ രജിസ്റ്ററിെൻറ പ്രവർത്തനം നടക്കില്ലെന്നും താൻ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒരു മുൻ ന്യായാധിപൻ ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി തെറ്റിദ്ധാരണ പരത്താൻ ശ്രമിക്കുന്നു. വീട്ടിൽ വന്ന് ചോദ്യം ചോദിക്കുേമ്പാൾ ഉത്തരം പറയുന്നില്ലെങ്കിൽ സംശയപ്പട്ടികയിൽപ്പെടുമെന്നാണ് പറയുന്നത്. ചോദ്യത്തിനുത്തരം നൽകേണ്ട എന്നല്ല താൻ പറഞ്ഞത്. ഞാൻ പറയാത്ത കാര്യം എെൻറ നാവിൽ െവക്കാനാണ് അദ്ദേഹം ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന പ്രസിഡൻറ് കെ.കെ. രാഗേഷ് എം.പി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജെ. മേഴ്സിക്കുട്ടിയമ്മ, എം.എം മണി, എ.സി മൊയ്തീൻ, സെക്രട്ടറി കെ.എൻ. ബാലഗോപാൽ, പി.െക. ഗുരുദാസൻ എന്നിവർ പെങ്കടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.