പശുവളർത്തലും കൃഷിയും പ്രധാന അജണ്ട; ജോസഫിനെ പരിഹസിച്ച് കേരള കോൺഗ്രസ് മുഖപത്രം
text_fieldsേകാട്ടയം: പി.ജെ. ജോസഫിനെ പരിഹസിച്ചും വിമർശിച്ചും കേരള കോൺഗ്രസ് മുഖപത്രം പ്രതിച്ഛായയിൽ ലേഖനം. ജോസഫ് ഗ്രൂപ് യോഗത്തിലെ പ്രധാന അജണ്ട പശുവളർത്തലും കൃഷിയുമാണെന്നും പരിഹസിക്കുന്ന ലേഖനം പാർട്ടി വളർത്താൻ ഒരിക്കലും അദ്ദേഹം ശ്രമിച്ചിട്ടില്ലെന്നും കുറ്റപ്പെടുത്തുന്നു. വയനാട് ജില്ല പ്രസിഡൻറ് കെ.ജെ. ദേവസ്യയാണ് ലേഖനം എഴുതിയത്. ജോസ് കെ.മാണിയെ അനുകൂലിക്കുന്നവർക്കാണ് പ്രതിച്ഛായയുടെ നിയന്ത്രണം. 2010ലെ കേരള കോൺഗ്രസ് ലയനത്തിൽ നേട്ടം പി.ജെ. ജോസഫിനായിരുന്നു. 1978ൽ പാർട്ടി ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ചുതോറ്റ പി.ജെ. ജോസഫ്, ഇപ്പോൾ ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് പാടില്ലെന്നാണ് പറയുന്നത്.
എൽ.ഡി.എഫ് വിട്ടതിന് ഇതുവരെ ന്യായമായ കാരണം പറയാൻ ജോസഫിനായിട്ടില്ല. ഒപ്പംനിന്നവരെ ൈകയൊഴിഞ്ഞ ചരിത്രമാണ് ജോസഫിനുള്ളത്. ജോസഫിെനാപ്പം നിന്ന നേതാക്കളെല്ലാം അദ്ദേഹത്തോട് കലഹിച്ച് പുറത്തുപോയതാണ് ചരിത്രം. ഫ്രാൻസിസ് ജോർജിന് സീറ്റ് കൊടുക്കാൻപോലും തയാറായില്ല. ഫ്രാൻസിസ് ജോർജടക്കം ഒപ്പംനിന്ന നേതാക്കളിൽ ബഹുഭൂരിപക്ഷവും വിട്ടുപോയിട്ടും തുടർന്നും ജോസഫിന് മികച്ച പരിഗണനയാണ് കെ.എം. മാണി നൽകിയത്. പാർട്ടി നടത്തിയ മഹാസമ്മേളനം, കേരളയാത്ര എന്നിവ തകർക്കാൻ ജോസഫും ഒപ്പമുള്ളവരും ശ്രമിച്ചു. പാർട്ടിയെ തളർത്താനാണ് എക്കാലവും ഗ്രുപ്പിസ്റ്റുകൾ ശ്രമിച്ചത്. പാർട്ടിയിൽ വർഷങ്ങളായി പ്രവർത്തിച്ചിട്ടും ഭൂരിഭാഗം പ്രവർത്തകരെയും ജോസഫിന് അറിയില്ലെന്നും ലേഖനം കുറ്റപ്പെടുത്തുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.