Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.കെ. ശശി സി.പി.എം ...

പി.കെ. ശശി സി.പി.എം ജില്ലാ​ കമ്മിറ്റിയിൽ

text_fields
bookmark_border
പി.കെ. ശശി സി.പി.എം  ജില്ലാ​ കമ്മിറ്റിയിൽ
cancel

പാലക്കാട്​: ലൈംഗികാതിക്രമ പരാതിയെ തുടർന്ന്​ സി.പി.എമ്മിൽനിന്ന്​ സസ്പെൻഡ് ചെയ്യപ്പെട്ട പി.കെ. ശശി എം.എൽ.എ പാലക് കാട് ജില്ല കമ്മിറ്റിയില്‍ തിരിച്ചെത്തി. തിരിച്ചെടുക്കാനുള്ള ജില്ല കമ്മിറ്റി ശിപാര്‍ശ സംസ്ഥാന സമിതി അംഗീകരിച ്ചു.

ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി അംഗമായ യുവതിയുടെ പരാതിയിൽ​ നവംബർ 26നാണ്​​ ഷൊർണൂർ എം.എൽ.എയും ജില്ല സെക്ര​േട്ടറിയറ്റംഗവുമായ പി.കെ. ശശിയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്​തത്​. പരാതി അന്വേഷിച്ച കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ.കെ. ബാലൻ, പി.കെ. ശ്രീമതി എന്നിവരുടെ റിപ്പോർട്ടി​​​െൻറ അടിസ്ഥാനത്തിലായിരുന്നു നടപടി.

ലൈംഗികാതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിന് നടപടിയെടുക്കാമെന്നുമായിരുന്നു കമീഷ‍ൻ ശിപാര്‍ശ. ആഗസ്​റ്റ്​ 26ന്​ സംസ്​ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണ​​​െൻറ സാന്നിധ്യത്തിൽ ചേർന്ന ജില്ല കമ്മിറ്റി ​​യോഗം ശശിയുടെ പാർട്ടി അംഗത്വം പുനഃസ്​ഥാപിക്കാനും ജില്ല കമ്മിറ്റിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചിരുന്നു. ഇത്​ സംസ്​ഥാന കമ്മിറ്റി അംഗീകരിച്ച​തോടെയാണ്​ ശശിയുടെ മടങ്ങിവരവ്​. പരാതി നൽകിയപ്പോൾ പിന്തുണച്ചവരെ ഡി.വൈ.എഫ്​.​െഎ ഒറ്റപ്പെടുത്തിയതിൽ പ്രതിഷേധിച്ച്​ പരാതിക്കാരി സംഘടനയിൽനിന്ന്​ രാജിവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsP.k Sasi
News Summary - P.K Sasi in CPM District committe-Kerala news
Next Story