പോക്സോ അതിജീവിതയെയും കുഞ്ഞിനെയും കാണാതായി; കാണാതായത് കോഴിക്കോട് നിന്ന്
text_fieldsകോഴിക്കോട്: പോക്സോ കേസ് അതിജീവിതയെയും കുഞ്ഞിനെയും വനിതാ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്ന് കാണാതായി. പൊലീസ്, നഗരത്തിലെ ശക്തി സദനത്തിലാക്കിയ മലപ്പുറം സ്വദേശിയായ 17കാരിയെയും കുഞ്ഞിനെയും ഞായറാഴ്ച രാത്രിയാണ് കാണാതായത്.
കോട്ടയത്തു നിന്ന് ഞായറാഴ്ച പുലർച്ചെയാണ് പെൺകുട്ടിയെയും കുഞ്ഞിനെയും വെള്ളിമാടുകുന്ന് സഖി കേന്ദ്രത്തിൽ എത്തിച്ചത്. പിന്നീട് ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) ചെയർമാന്റെ നിർദേശത്തെ തുടർന്ന് ശക്തി സദനത്തിലേക്ക് മാറ്റി. അവിടെ നിന്ന് രാത്രി 9.30ന് ശേഷമാണ് കാണാതായത്.
സംഭവത്തിൽ ടൗൺ ഇൻസ്പെക്ടർ പി.ജിതേഷിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.