പൊലീസ് മർദനം; എസ്.ഐയുടെ വീട്ടിലേക്ക് കോൺഗ്രസ് മാർച്ച്
text_fieldsമലപ്പുറം: തൃശൂരിലെ ചൊവ്വന്നൂർ മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റായിരുന്ന വി.എസ് സുജിത്തിനെ മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ എസ്.ഐ നുഹ് മാന്‍റെ മലപ്പുറം ഹാജിയാർപള്ളിയിലെ വീട്ടിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
ബുധനാഴ്ച രാത്രി നടത്തിയ മാർച്ച് വീടിന് മുന്നിൽ പൊലീസ് തടഞ്ഞു. പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. മാർച്ച് ഡി.സി.സി പ്രസിഡന്‍റ് അഡ്വ വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ജിജി മോഹൻ അധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ നൗഫൽ ബാബു, ഡി.സി.സി എക്സിക്യൂട്ടീവ് അംഗങ്ങളായ എം.കെ മുഹ്സിൻ, സത്യൻ പൂക്കോട്ടൂർ, അജിത്ത് പുളിക്കൽ, യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി റാഷിദ് ചോല, ഷഫീക് കൂട്ടിലങ്ങാടി, കെ. പ്രഭാകരൻ, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്‍റുമാരായ എ.പി ശിഹാബ്, ഫർഹാൻ പൂക്കോടൻ, അനീസ് പുൽപറ്റ, നിയാസ് കോഡൂർ, ലുക്മാൻ മലപ്പുറം, അഡ്വ. ഷമീം, ഹർഷദ്, ഉമ്മുജാസ്, ഹർഷീന തുടങ്ങിയവർ സംസാരിച്ചു. വ്യാഴാഴ്ച രാവിലെ 11ന് യൂത്ത് കോൺഗ്രസ് നേതൃത്വത്തിലും എസ്.ഐയുടെ വീട്ടിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്.
പൊലീസുകാരെ പിരിച്ചുവിടണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: തൃശൂര്‍ ചൊവ്വന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് വി.എസ് സുജിത്തിനെ മർദിച്ച പൊലീസുകാരെ സര്‍വിസില്‍ നിന്ന് പുറത്താക്കി നിയമ നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് സണ്ണി ജോസഫ്.
പൊതുജനത്തോടുള്ള പൊലീസിന്റെ ക്രൂരത പ്രകടമാക്കുന്നതാണ് ദൃശ്യങ്ങളിലെ കൊടിയ മദനം. പൊലീസ് മർദിക്കുന്ന സി.സി.ടി.വി ദൃശ്യം കേരള മനഃസാക്ഷിയെ നടുക്കുന്നതാണ്. നീതി നടപ്പാക്കേണ്ട പൊലീസാണ് ക്രിമിനല്‍ സംഘങ്ങളെപ്പോലെ പെരുമാറിയത്. കുറ്റക്കാർക്ക് സംരക്ഷണം ഒരുക്കുന്ന പിണറായി സര്‍ക്കാര്‍ നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണെന്ന് സണ്ണി ജോസഫ് പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.