പൊലീസ് കമീഷണറേറ്റ് സമവായ ശേഷം മാത്രം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: പൊലീസ് കമീഷണറേറ്റ് രൂപവത്കരിക്കാൻ തീരുമാനം എടുത്തിട്ടില്ലെ ന്നും അതുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളും ചര്‍ച്ചചെയ്ത് സമവായമുണ്ടാക്കിയ ശേഷമേ നടപ്പാക്കൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. പൊലീസ് ക മീഷണറേറ്റ് രൂപവത്കരിക്കാൻ കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്താണ് മന്ത്രിസഭയോഗം തീരു മാനിച്ച് ഉത്തരവിറക്കിയത്. തെൻറ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമൊന്നും കൈക് കൊണ്ടിട്ടില്ല. വി.ടി. ബൽറാം നൽകിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിര ുന്നു മുഖ്യമന്ത്രി.
പൊലീസിന് അമിതമായ അധികാരം നല്‍കുന്നത് ഇരുതലവാളാകുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. േകാടിയേരി ബാലകൃഷ്ണൻ ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ കൊണ്ടുവന്ന പൊലീസ് ആക്ടിലെ വ്യവസ്ഥകൾക്ക് അനുസൃതമായാണ് കമീഷണറേറ്റ് രൂപവത്കരിക്കാൻ കഴിഞ്ഞ ഭരണത്തിൽ തീരുമാനിച്ചതെന്നും എന്നാൽ, അതുമായി തങ്ങൾ മുന്നോട്ടുപോയില്ലെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സ്പീക്കർ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. യു.ഡി.എഫ് ഭരണകാലത്ത് പൊലീസ് കമീഷണറേറ്റ് രൂപവത്കരണം സംബന്ധിച്ച് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയില്‍ നൽകിയ മറുപടികൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷവിമർശനത്തെ മുഖ്യമന്ത്രി നേരിട്ടത്.
പൊലീസ് കമീഷണറേറ്റ് രൂപവത്കരിക്കുന്ന കാര്യത്തിൽ ധിറുതിപിടിച്ച് നടപടികളുണ്ടാകില്ല. കമീഷണറേറ്റ് രൂപവത്കരിക്കുമ്പോള്‍ എന്തൊക്കെ അധികാരങ്ങള്‍ പൊലീസിന് നല്കണമെന്നതില് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. കലക്ടറുടെ കൈവശമുള്ള മജിസ്റ്റീരിയൽ അധികാരമടക്കം കമീഷണർമാർക്ക് കൈമാറേണ്ടതുണ്ട്. പൊതുസമൂഹത്തില്‍ ഇതുസംബന്ധിച്ച് പലവിധ ചര്‍ച്ച ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ എല്ലാവരുമായി ചര്‍ച്ചചെയ്ത് സമവായം ഉണ്ടാക്കിയ ശേഷമേ നടപ്പാക്കൂ.
കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ പൊലീസ് കമീഷണറേറ്റ് രൂപവത്കരിക്കാൻ കഴിഞ്ഞ യു.ഡി.എഫ് സർക്കാറാണ് തീരുമാനമെടുത്തത്. നിയമസെക്രട്ടറിയും മറ്റു സെക്രട്ടറിമാരും അറിയാതെയാണ് ഇത് തീരുമാനിച്ചതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ഉമ്മൻ ചാണ്ടിയുടെ കാലത്ത് തീരുമാനം എടുക്കുമ്പോള്‍ നിയമ സെക്രട്ടറിയുടെയും മറ്റും അഭിപ്രായം തേടിയിരുന്നു. ഇതിനുശേഷം മന്ത്രിസഭ അംഗീകരിച്ച് 2013 ജനുവരി 29ന് അന്നത്തെ സർക്കാറാണ് കമീഷണറേറ്റ് രൂപവത്കരിച്ച് ഉത്തരവിറക്കിയത്. ഇക്കാര്യത്തിൽ എൽ.ഡി.എഫ് സർക്കാർ പുതിയ ഒരു തീരുമാനവും എടുത്തിട്ടില്ല.
അഞ്ചുലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളിൽ പൊലീസ് കമീഷണറേറ്റ് രൂപവത്കരിക്കുക 1977ലെ ദേശീയ പൊലീസ് കമീഷെൻറ റിപ്പോർട്ടിലെ പ്രധാന ശിപാർശയായിരുന്നു. ജസ്റ്റിസ് കെ.ടി. തോമസ് ചെയർമാനായ കേരള പൊലീസ് പെർഫോമൻസ് ആൻഡ് അക്കൗണ്ടബിലിറ്റി കമീഷൻ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ കമീഷണറേറ്റ് രൂപവത്കരിക്കാനും ഡി.ഐ.ജിമാരെ കമീഷണർമാരാക്കാനും ശിപാർശ ചെയ്തിരുന്നു. പൊലീസ് ഉദ്യോഗസ്ഥരെ വ്യക്തിഹത്യ നടത്താൻ ചില ഭാഗങ്ങളിൽനിന്ന് ശ്രമങ്ങളുണ്ടാകുന്നത് തെറ്റായ പ്രവണതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥർക്ക് മജിസ്റ്റീരിയൽ അധികാരം നൽകിയാൽ പൊലീസ് തന്നെ വാദിയും വിധികർത്താവും ആകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്ന് വി.ടി. ബൽറാം കുറ്റപ്പെടുത്തി. യു.ഡി.എഫിെൻറ കാലത്ത് കമീഷണറേറ്റ് രൂപവത്കരണ തീരുമാനം എടുത്തെങ്കിലും പലതലത്തിൽ എതിര്‍പ്പ് വന്നതിനെത്തുടര്‍ന്ന് പിന്മാറിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. ഉന്നതമായ ജനാധിപത്യബോധമാണ് ആ സര്‍ക്കാറിനെ നയിച്ചത്.
എന്നാല്‍, മന്ത്രി ഇ. ചന്ദ്രശേഖരന് കത്തുനല്കിയതിനാലും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചതിനാലുമാണ് കമീഷണറേറ്റ് രൂപവത്കരണം നടപ്പാക്കാതെ ഇടതുസർക്കാർ മാറ്റിെവച്ചിരിക്കുന്നത്. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളെപ്പോലും മറച്ചുവെച്ചാണ് കമീഷണറേറ്റ് രൂപവത്കരണത്തിൽ സർക്കാർ തീരുമാനമെടുത്തതെന്നും അദ്ദേഹം ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.