Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരക്ഷാപ്രവർത്തനത്തിനിടെ...

രക്ഷാപ്രവർത്തനത്തിനിടെ ലൈംഗികാതിക്രമം: വീഴ്​ചയി​ല്ലെന്ന്​ പൊലീസ്​

text_fields
bookmark_border
രക്ഷാപ്രവർത്തനത്തിനിടെ ലൈംഗികാതിക്രമം:   വീഴ്​ചയി​ല്ലെന്ന്​ പൊലീസ്​
cancel

ആ​ല​പ്പു​ഴ: അ​പ​ക​ട​ത്തി​ൽ​​ പ​രി​ക്കേ​റ്റ യു​വ​തി​ക്കു​നേ​രെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ വ്യാ​പാ​രി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ പൊ​ലീ​സി​ന്​ വീ​ഴ്ച​യു​ണ്ടാ​യി​ല്ലെ​ന്ന്​ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി എം.​പി. മോ​ഹ​ന​ച​ന്ദ്ര​ൻ. ആ​ല​പ്പു​ഴ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്​ ഡി.​ജി.​പി​ക്ക് കൈ​മാ​റി. ആ​ശു​പ​ത്രി​യി​​ൽ​വെ​ച്ച്​ യു​വ​തി​യോ​ട്​ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്​​ത് പോ​കാ​ൻ​​ പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത​ട​ക്കം അ​ന്വേ​ഷി​ക്കാ​ൻ കാ​യം​കു​ളം ഡി​വൈ.​എ​സ്.​പി​യെ ചു​മ​ത​ല​​പ്പെ​ടു​ത്തി.

ആ​ദ്യ​ദി​നം ത​ന്നെ പ​രാ​തി​ക്കാ​രി​യു​ടെ ​വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ന്ന് മോ​ഹ​ന​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. ര​ഹ​സ്യ​മൊ​ഴി​യെ​ടു​ക്കാ​ൻ 183 വ​കു​പ്പ്​ ചു​മ​ത്തി കോ​ട​തി​യി​ൽ അ​പേ​ക്ഷ​യും ന​ൽ​കി. എ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചാ​ണ്​ ​പൊ​ലീ​സ്​ കേ​സെ​ടു​ത്ത​ത്. ഏ​ഴു​വ​ർ​ഷ​ത്തി​ൽ താ​ഴെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് സ്​​​റ്റേ​ഷ​ൻ ജാ​മ്യം ന​ൽ​കാ​മെ​ന്ന ച​ട്ട​മ​നു​സ​രി​ച്ചാ​ണ് ജാ​മ്യം ന​ൽ​കി​യ​ത്.

മ​ല​യാ​റ്റൂ​രി​ൽ​നി​ന്ന്​ കൊ​ല്ല​ത്തേ​ക്ക് പോ​യ ഓ​ട്ടോ​റി​ക്ഷ​യാ​ണ് കാ​യം​കു​ളം കെ.​പി.​എ.​സി ജ​ങ്​​ഷ​നി​ൽ​ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബൈ​ക്ക്​ യാ​ത്രി​ക​നെ ര​ക്ഷി​ക്കു​ന്ന​തി​നി​ടെ ഡി​വൈ​ഡ​റി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഈ​സ​മ​യം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നെ​ത്തി​യ സി​നി​ൽ സ​ബാ​ദ്​ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലേ​ക്ക്​ ക​യ​റ്റു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​തി​ക്ര​മം. ആ​ശു​പ​ത്രി​യി​ലെ​ത്തി എ​ക്സ്​​റേ എ​ടു​ക്കു​ന്ന സ​മ​യ​ത്താ​ണ്​ യു​വ​തി ഇ​ക്കാ​ര്യം ഡോ​ക്ട​റോ​ട് പ​റ​ഞ്ഞ​ത്. അ​പ്പോ​ൾ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ കൃ​ത്യ​മാ​യ വി​വ​രം പൊ​ലീ​സി​ന്​ കി​ട്ടി​യി​രു​ന്നു. പി​റ്റേ​ദി​വ​സം വൈ​ദ്യ​പ​രി​ശോ​ധ​ന​യും ന​ട​ത്തി. അ​പ​ക​ട​സ്ഥ​ലം ഹോ​ട്ട്​​സ്​​പോ​ട്ട്​ അ​ല്ല. ഇ​വി​ടെ​നി​ന്ന്​ 200 മീ​റ്റ​ർ മാ​റി​യാ​ണ്​ പ്ര​തി​യു​ടെ വീ​ടെ​ന്നും അ​​ദ്ദേ​ഹം പ​റ​ഞ്ഞു.

പരാതിയിൽ ഉറച്ചുനിൽക്കുന്നു; എല്ലാം ഓർമയുണ്ട് -അതിജീവിത​

ആ​ല​പ്പു​ഴ: പ്ര​തി​യാ​യ വ്യാ​പാ​രി സി​നി​ൽ സ​ബാ​ദി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ ത​ന്‍റെ പ​രാ​തി​യി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്ന​താ​യും യു​വ​തി. അ​ർ​ധ​രാ​ത്രി അ​പ​ക​ട​സ​മ​യ​ത്ത്​ താ​ൻ നേ​രി​ട്ട ലൈം​ഗി​കാ​തി​ക്ര​മം മ​റ​ക്കാ​നാ​വു​ന്നി​ല്ല. കൂ​ട്ടു​കാ​രി​ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം മ​ല​യാ​റ്റൂ​രി​ൽ പോ​യി ഓ​ട്ടോ​റി​ക്ഷ​യി​ൽ കൊ​ല്ല​ത്തേ​ക്ക്​ മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം.

അ​ർ​ധ​രാ​ത്രി 12.45ന് ​കാ​യം​കു​ളം കെ.​പി.​എ.​സി ജ​ങ്​​ഷ​നി​ൽ ഓ​ട്ടോ ഡി​വൈ​ഡ‌​റി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. പെ​ട്ടി ഓ​ട്ടോ​യി​ലെ​ത്തി​യ​വ​രും ബൈ​ക്കി​ലെ​ത്തി​യ പ്ര​തി​യു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. പെ​ട്ടി ഓ​ട്ടോ അ​ൽ​പം ദൂ​രെ​യാ​ണ്​ നി​ർ​ത്തി​യി​രു​ന്ന​ത്.​ ഇ​തി​ൽ വ​ന്ന​വ​ർ കാ​ൽ​ഭാ​ഗ​ത്തും പ്ര​തി ​ത​ന്‍റെ തോ​ളി​ന്‍റെ ഭാ​ഗ​ത്തു​മാ​ണ്​ പി​ടി​ച്ച​ത്. ഈ ​സ​മ​യ​ത്താ​ണ്​ അ​തി​ക്ര​മം നേ​രി​ട്ട​ത്.

അ​പ്പോ​ൾ​ത​ന്നെ നി​ല​വി​ളി​ച്ചെ​ങ്കി​ലും പ​രി​ക്കി​നെ​തു​ട​ർ​ന്നു​ള്ള വേ​ദ​ന കാ​ര​ണ​മാ​ണെ​ന്നാ​ണ് മ​റ്റു​ള്ള​വ​ർ ക​രു​തി​യ​ത്. അ​പ​ക​ട​ത്തി​ന്​ പി​ന്നാ​​ലെ ശ​ബ്​​ദം താ​ഴ്ന്നു, ശ്വാ​സം​മു​ട്ട​ലു​ണ്ടാ​യി. എ​ന്നാ​ൽ, ബോ​ധ​ര​ഹി​ത​യാ​യി​ല്ല. അ​വി​ടെ ന​ട​ന്ന​തെ​ല്ലാം വ്യ​ക്ത​മാ​യി ഓ​ർ​യി​ലു​​​​​ണ്ടെ​ന്നും യു​വ​തി പ​റ​ഞ്ഞു

അ​​ന്വേഷണസംഘം വീണ്ടും യുവതിയുടെ മൊഴിയെടുക്കും

ആ​ല​പ്പു​ഴ: വ്യാ​പാ​രി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ വീ​ണ്ടും യു​വ​തി​യു​ടെ മൊ​ഴി​യെ​ടു​ക്കും. പു​തി​യ അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള കാ​യം​കു​ളം ഡി​വൈ.​എ​സ്.​പി ബി​നു​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യെ​ടു​ക്കു​ക.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ഫ്.​ഐ.​ആ​റി​ലെ മൊ​ഴി​യി​ൽ തൃ​പ്തി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ വീ​ണ്ടും മൊ​ഴി​യെ​ടു​ക്കു​ന്ന​ത്. ഇ​തി​നാ​യി കാ​യം​കു​ള​ത്തേ​ക്ക്​ വ​രാ​മോ​യെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ഫോ​ണി​ലൂ​ടെ ചോ​ദി​ച്ച​താ​യി കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ യു​വ​തി പ​റ​ഞ്ഞു. അ​പ​ക​ട​ത്തി​ൽ കാ​ലി​ലും തോ​ളി​ലും താ​ടി​യെ​ല്ലി​ലു​മു​ണ്ടാ​യ പ​രി​ക്കു​മൂ​ലം തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ശു​പ​ത്രി​യി​ലാ​ണ്. അ​തി​നാ​ൽ യാ​ത്ര ചെ​യ്യാ​നാ​കു​മോ​യെ​ന്ന് ഡോ​ക്​​ട​റു​ടെ നി​ർ​ദേ​ശം ല​ഭി​ച്ച​ശേ​ഷം തീ​രു​മാ​നി​ക്കും. യാ​ത്രാ​പ്ര​തി​സ​ന്ധി​യു​ണ്ടെ​ങ്കി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്താ​മെ​ന്ന്​ ഡി​വൈ.​എ​സ്.​പി അ​റി​യി​ച്ച​താ​യും യു​വ​തി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala PoliceSexual AssaultPolice CaseRescue Operation
News Summary - Sexual assault during rescue operation: Police say no arrests
Next Story