Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപവർ ഹാട്രിക്...

പവർ ഹാട്രിക് പ്രതീക്ഷയിൽ എൽ.ഡി.എഫ്

text_fields
bookmark_border
പവർ ഹാട്രിക് പ്രതീക്ഷയിൽ എൽ.ഡി.എഫ്
cancel

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​വി​രു​ദ്ധ​വി​കാ​ര​ത്തെ വി​ക​സ​ന​വും ക്ഷേ​മ​വും കൊ​ണ്ട്​ മ​റി​ക​ട​ന്ന്​ ച​രി​ത്ര​പ​ര​മാ​യ പ​വ​ർ ഹാ​ട്രി​ക്കി​ലേ​ക്ക്​ ചു​വു​ടു​റ​പ്പി​ക്കാ​മെ​ന്ന ആ​ത്​​മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ ഇ​ട​തു​മു​ന്ന​ണി. അ​വ​സാ​ന മ​ണി​ക്കൂ​റി​ൽ ഭ​ര​ണ​നേ​ട്ട​ങ്ങ​ളു​ടെ​ ​പ്രോ​ഗ്ര​സ് കാ​ർ​ഡ്​ അ​വ​ത​രി​പ്പി​ച്ച​തി​ൽ പ്ര​ക​ട​മാ​കു​ന്ന​തും ഈ ​ശു​ഭ​പ്ര​തീ​ക്ഷ​യാ​ണ്. വി​ക​സ​ന ന​യ​ത്തി​ൽ ഊ​ന്നി​യു​ള്ള പ്ര​ചാ​ര​ണ​വും കേ​ന്ദ്ര അ​വ​ഗ​ണ​ന​യ്‌​ക്കെ​തി​രെ​യു​ള്ള രാ​ഷ്ട്രീ​യ സ​മ​ര​വും താ​ഴെ​ത്ത​ട്ടി​ലു​ള്ള ജ​നാ​ധി​പ​ത്യ​പ​ര​മാ​യ തി​രു​ത്ത​ലു​ക​ളും അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യം ഒ​രു​ക്കി​യു​ണ്ടെ​ന്ന്​ ​ മു​ന്ന​ണി വി​ല​യി​രു​ത്തു​ന്നു.

സി​റ്റി​ങ്​ എം.​എ​ൽ.​എ​മാ​രെ വീ​ണ്ടും പ​രി​ഗ​ണി​ച്ച​ത്​ വ​ലി​യൊ​ര​ള​വ്​ ഗു​ണം ചെ​യ്യു​മെ​ന്ന​താ​ണ്​ സി.​പി.​എം ക​ണ​ക്ക്​​കൂ​ട്ടു​ന്ന​ത്. അ​ഞ്ച്​ വ​ർ​ഷം മ​ണ്ഡ​ല​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്ന എം.​എ​ൽ.​എ​ൽ​മാ​ർ​ക്കൊ​ന്നും നെ​ഗ​റ്റീ​വു​ക​ളി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല ജ​ന​പ്രി​യ​രു​മാ​ണെ​ന്ന്​ പാ​ർ​ട്ടി വി​ല​യി​രു​ത്തു​ന്നു. എ​ൽ.​ഡി.​എ​ഫ്​ ആ​ത്മ​വി​ശ്വാ​സ​ത്തി​ന്റെ കേ​ന്ദ്ര​ബി​ന്ദു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ ക​രു​ത്തു​റ്റ നേ​തൃ​ത്വ​മാ​ണ്. ‘നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള ഭ​ര​ണാ​ധി​കാ​രി’​എ​ന്ന ഇ​മേ​ജു​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ മു​ഖ്യ​മ​ന്ത്രി, ഒ​രു ദി​വ​സം നാ​ല്​ വീ​തം എ​ന്ന നി​ല​യി​ൽ 42 പൊ​തു​യോ​ഗ​ങ്ങ​ളി​ൽ​ പ​​ങ്കെ​ടു​ത്ത​തും ആ​വേ​ശ​മാ​യി. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള വി​ഷ​യം ത​ദ്ദേ​ശ​തി​ര​ഞ്ഞെ​ടു​പ്പി​ലേ​തു​പോ​ലെ പ​രി​​ക്കേ​ൽ​പ്പി​ക്കി​ല്ലെ​ന്നാ​ണ്​ മു​ന്ന​ണി ക​രു​തു​ന്ന​ത്.

എ​സ്.​ഡി.​പി.​ഐ പി​ന്തു​ണ വി​വാ​ദ​ത്തി​ൽ ആ​ദ്യം ഇ​ട​റി​യെ​ങ്കി​ലും ‘ബി.​ജെ.​പി​യു​ടെ വ​ര​വ്​ ത​ട​യു​ന്ന​തി​നു​ള്ള ത​ന്ത്ര​പ​ര​മാ​യ അ​ട​വ്’​ എ​ന്ന്​ പ​റ​ഞ്ഞൊ​പ്പി​ക്കാ​നാ​യി എ​ന്നാ​ണ്​ ആ​ശ്വാ​സം. ത​ദ്ദേ​ശ തെ​ര​ഞ്ഞെു​പ്പ്​ പ​രാ​ജ​യ​ത്തി​​ന്​ പി​ന്നാ​ലെ തി​രു​ത്ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി തു​ട​ങ്ങി​യ ‘വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ’ മു​ത​ൽ ഗൃ​ഹ​സ​ന്ദ​ർ​ശ​ന​ങ്ങ​ളും പ്ര​ചാ​ര​ണ​ങ്ങ​ളും പി​ന്നി​ട്ട്​ പോ​ളി​ങ് ദി​ന​മെ​ത്തു​മ്പോ​ൾ തി​ക​ഞ്ഞ പ്ര​തീ​ക്ഷ ത​ന്നെ​യാ​ണ്​ ഇ​ട​തു​ക്യാ​മ്പ്​ പ​ങ്കു​വെ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala electionLDFCPMassembly electionKerala
News Summary - LDF hopes for a power hat-trick
Next Story