13 പേർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡൽ
text_fieldsന്യൂഡല്‍ഹി: എക്‌സൈസ് കമീഷണര്‍ മഹിപാല്‍ യാദവ്, എ.ഡി.ജി.പി ഗോപേഷ് അഗര്‍വാൾ എന്നിവർക്ക് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പുരസ്കാരങ്ങളിൽ സ്തുത്യര്‍ഹ സേവനത്തിന് കേരള പൊലീസിൽ നിന്ന് 11 പേരാണ് മെഡലിന് അര്‍ഹരായത്.
ഐ.ജി എ. അക്ബര്‍, റിട്ട. എസ്.പി ആര്‍.ഡി. അജിത്, എസ്.പി വി. സുനില്‍കുമാര്‍, എ.എസ്.പി വി. സുഗതന്‍, എ.സി.പി ഷീന്‍ തറയില്‍, ഡി.വൈ.എസ്.പിമാരായ സി.കെ. സുനില്‍കുമാര്‍, എന്‍.എസ്. സലീഷ്, ഇന്‍സ്‌പെക്ടര്‍ പി. ജ്യോതീന്ദ്ര കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ എ.കെ. രാധാകൃഷ്ണപിള്ള, ബി. സുരേന്ദ്രന്‍, എ.എസ്.ഐ കെ. മിനി എന്നിവര്‍ സ്തുത്യര്‍ഹ സേവന മെഡൽ നേടി.
അഗ്നിശമന സേനയിൽ അഞ്ചുപേർക്ക് രാഷ്ട്രപതിയുടെ പുരസ്കാരം
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി അഗ്‌നിശമന വിഭാഗത്തില്‍ കേരളത്തിലെ അഞ്ചുപേർക്ക് രാഷ്ട്രപതിയുടെ പുരസ്കാരം. വിശിഷ്ട സേവനത്തിന് കുണ്ടറ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ എഫ്. വിജയകുമാർ അർഹനായി. സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്കാരം എസ്. അനില്‍കുമാര്‍ (അസി. സ്റ്റേഷൻ ഓഫിസർ, നെടുമങ്ങാട്), എന്‍. ജിജി (അസി. സ്റ്റേഷൻ ഓഫിസർ, അങ്കമാലി), പി. പ്രമോദ് (അസി. സ്റ്റേഷൻ ഓഫിസർ, കൊയിലാണ്ടി), പി.എം. അനില്‍ ( സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ, കൽപറ്റ സ്റ്റേഷൻ) എന്നിവർക്ക് ലഭിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.