പ്രിയദർശിനി പദ്ധതിയിൽ പ്രതിഷേധം; ബസുടമകളുടെ സെക്രട്ടേറിയറ്റ് മാർച്ച് 14ന്
text_fieldsതിരുവനന്തപുരം: പ്രിയദർശിനി പദ്ധതി കാരണം ദുരിതമനുഭവിക്കുന്ന ബസുടമകളെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നും വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് ഉയർത്തണമെന്നും ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ സമരത്തിലേക്ക്. ആദ്യഘട്ടമായി 14ന് ബസ് ഉടമകളും കുടുംബങ്ങളും സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ സംസ്ഥാന ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
രണ്ടാം ഘട്ടമായി ഒക്ടോബർ അവസാന വാരം സംഘടന ഭാരവാഹികൾ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തും. ഇതിന് ശേഷവും സർക്കാറിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ സംയുക്ത സമരസമിതിയുമായി കൂടിയാലോചിച്ച് നവംബർ ആദ്യവാരം സർവിസുകൾ നിർത്തിവെക്കും.
ടൈമിങ് കോൺഫറൻസുകൾ ഓൺലൈൻ വഴി മാത്രം നടത്തണമെന്ന ട്രാൻസ്പോർട്ട് കമീഷണറുടെ ഉത്തരവ് പിൻവലിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രിയദർശിനി പദ്ധതി നിലവിൽ വന്നതോടെ സ്വകാര്യ ബസുകളിൽ യാത്ര ചെയ്തിരുന്ന സ്ത്രീ യാത്രക്കാർ കെ.എസ്.ആർ.ടി.സിയിലേക്ക് മാറിയതോടെ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. ഡീസൽ അടിക്കാനോ തൊഴിലാളികൾക്ക് മാന്യമായ വേതനം നൽകാനോ പോലും വരുമാനം ലഭിക്കാത്ത സാഹചര്യമാണ്.
സ്വകാര്യ ബസുകൾ വാടകക്ക് എടുത്ത് സർവിസ് നടത്താമെന്ന് വിദഗ്ധ സമിതി സർക്കാറിനോട് ശിപാർശ ചെയ്തെങ്കിലും സർക്കാർ ഒരു നടപടിയും എടുത്തില്ലെന്നും സംസ്ഥാന ഭാരവാഹികളായ കെ.കെ. തോമസ്, ഹംസ ഏരിക്കുന്നൻ, എം.എസ്. പ്രേംകുമാർ, സി. മനോജ്കുമാർ, കെ. സത്യൻ, വിജയകുമാർ എന്നിവർ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
തമിഴ്നാട് സർക്കാറിന്റെ വനിതകൾക്കായുള്ള സൗജന്യ യാത്രാ പദ്ധതി കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ കഴിഞ്ഞ ദിവസം 24 മണിക്കൂർ പണിമുടക്കിന് ആഹ്വാനം ചെയ്തു. ഫെഡറേഷൻ ഓഫ് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷനാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

