പ്രൊഫെയ്സ് കോൺഫറൻസ് കണ്ണൂരിൽ
text_fieldsകണ്ണൂർ: വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ‘പ്രൊഫെയ്സ്’ നാലാമത് പ്രഫഷനൽസ് ഫാമിലി കോൺഫറൻസ് നവംബർ 16, 17 തീയതികളിൽ കണ്ണൂർ ഇ.കെ. നായനാർ അക്കാദമിയിൽ നടക്കും. 16ന് വൈകീട്ട് അഞ്ചിന് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി നാസിർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്യും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി മുഖ്യാതിഥിയാകും. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാരിസ് കായക്കൊടി അധ്യക്ഷത വഹിക്കും.
ഞായറാഴ്ച വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. പ്രഫഷനൽ രംഗത്ത് നീതിബോധവും സേവനതൽപരതയും വളർത്തുക, കുടുംബബന്ധത്തിലെ ധാർമിക-സദാചാര മര്യാദകളെ കുറിച്ച് ബോധവത്കരിക്കുക, നവനാസ്തികതയുടെ വേരുകളെയും സാമൂഹിക പ്രത്യാഘാതങ്ങളെയും കുറിച്ച് അവബോധം നൽകുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഞായറാഴ്ച വൈകീട്ടോടെ സമ്മേളനം സമാപിക്കും.
വാർത്തസമ്മേളനത്തില്‍ വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. പി.പി. നസീഫ്, സെക്രട്ടറി എം.കെ. മുഹമ്മദ് ഷബീര്‍, അബ്ദുല്ല ഫാസില്‍, അബ്ദുല്‍ അസീസ്, കെ.വി. ഷംസുദ്ദീന്, ടി.കെ. ഉബൈദ്, എ.സി. ശിഹാബുദ്ദീന് എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.