Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പി.എസ്.സി പരീക്ഷ തട്ടിപ്പ്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ

text_fields
bookmark_border
സതീഷാണ് ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണയ ചുമതല വഹിച്ചത്
പി.എസ്.സി പരീക്ഷ തട്ടിപ്പ്; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ
cancel

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പിൽ പി.എസ്.സി മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് അറസ്റ്റിൽ. പ്രത്യേക അന്വേഷണ സംഘമാണ് (എസ്.ഐ.ടി) മുൻ പി.എസ്.സി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. കേസിലെ ആദ്യ അറസ്റ്റാണിത്.

ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണയ ചുമതല വഹിച്ചത് സതീഷായിരുന്നു. പരീക്ഷ തട്ടിപ്പിൽ പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു ഇന്ന് എസ്.ഐ.ടിക്കു മുമ്പിൽ ഹാജരാകാനിരിക്കെയാണ് മുൻ ഉദ്യോഗസ്ഥൻ അറസ്റ്റിലാകുന്നത്. കേസിലെ മെല്ലെപ്പോക്കിൽ സർക്കാറിനെയും അന്വേഷണ സംഘത്തെയും ഹൈകോടതി കഴിഞ്ഞദിവസം രൂക്ഷമായി വിമർശിച്ചിരുന്നു. പി.എസ്.സിയും സർക്കാറും ‘ഭായി ഭായി’ കളിക്കുകയാണോയെന്നായിരുന്നു കോടതിയുടെ വിമർശനം.

പി.എസ്.സി ചെയർമാനോട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഉച്ചക്ക് രണ്ടിന് എത്താനാണ് നിർദേശം നൽകിയിരിക്കുന്നത്. ഐ.ജി അജിതാബീഗത്തിന്‍റെ നേതൃത്വത്തിലാവും മൊഴിയെടുപ്പ്. അറസ്റ്റിലായ സതീഷ് കഴിഞ്ഞ വർഷമാണ് വിരമച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകും. രണ്ടു ദിവസങ്ങളായി പി.എസ്.സി അംഗങ്ങളെ എസ്.ഐ.ടി ചോദ്യം ചെയ്തുവരികയാണ്.

ആസൂത്രണ ബോർഡ് പരീക്ഷക്ക് പുറമെ 150ഓളം പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികളാണ് എസ്.ഐ.ടിയുടെ പരിഗണനയിലുള്ളത്. ഭരണഘടനാസ്ഥാപനമെന്ന നിലക്ക് ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നായിരുന്നു പി.എസ്.സിയുടെ നിലപാട്. അതേസമയം, പരീക്ഷ തട്ടിപ്പ് കേസിൽ പി.എസ്‌.സി ചെയർമാനെതിരെ കമീഷനിലെ ഒരംഗം എസ്.ഐ.ടിക്ക് മൊഴി നൽകിയതായി വിവരമുണ്ട്. പരീക്ഷ കൺട്രോളറെ പോലും മറികടന്ന് പരീക്ഷ നടത്തിപ്പിന്‍റെ എല്ലാ മേഖലകളിലും ചെയർമാൻ ഇടപെടാറുണ്ടെന്നാണ് മൊഴിയെന്നാണറിയുന്നത്.

ആസൂത്രണ ബോർഡിലേക്ക് നടന്ന എഴുത്തുപരീക്ഷയുടെ മാർക്ക് ചെയർമാൻ മുൻകൂട്ടി അറിഞ്ഞിരിക്കാം. ചട്ടങ്ങള്‍ മറികടന്ന് എഴുത്തുപരീക്ഷകളുടെ മാർക്ക് പരീക്ഷാവിഭാഗം ഉദ്യോഗസ്ഥരോട് ചോദിച്ചറിയുന്ന ശീലം അദ്ദേഹത്തിനുണ്ട്. അഡീഷനൽ സെക്രട്ടറി ആർ. ഹരി എഴുത്തുപരീക്ഷകളുടെ മാർക്ക് ചെയർമാനെ മുൻകൂട്ടി അറിയിക്കാറുണ്ട്. ഇതിനെതിരെ ചില ജീവനക്കാർ തങ്ങളെ പരാതി അറിയിച്ചിരുന്നതായും അംഗം അന്വേഷണസംഘത്തെ അറിയിച്ചതായാണ് വിവരം. അതിനിടെ ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിനെച്ചൊല്ലി പി.എസ്.സിയിൽ കലഹമെന്ന വിവരവും പുറത്തുവരുന്നുണ്ട്. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടതില്ലെന്ന ചെയര്‍മാന്‍ എം.ആര്‍. ബൈജുവിന്‍റെ നിർദ്ദേശം തള്ളിയാണ് അംഗങ്ങൾ മൊഴി നൽകിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PSC Exam Fraud: Former Deputy Secretary P. Satheesh Arrested
Next Story