പി.എസ്.സി പരീക്ഷ തട്ടിപ്പ്: കണ്ടെടുത്ത മൊബൈൽ തന്നെയാണ് തട്ടിപ്പിന് ഉപയോഗിച്ചതെന്ന് സ്ഥിരീകരണം
text_fieldsതിരുവനന്തപുരം: പി.എസ്.സി കോൺസ്റ്റബിൾ പരീക്ഷാതട്ടിപ്പുമായി ബന്ധപ്പെട്ട് ബംഗള ൂരുവില്നിന്ന് കണ്ടെത്തിയ ഫോണ്‍ തേൻറതെന്ന് ആറാം പ്രതി പ്രവീണ്‍ സമ്മതിച്ചു. ഈ ഫോണില േക്കാണ് മുഖ്യപ്രതി നസീം പരീക്ഷയുടെ ചോദ്യപേപ്പർ അയച്ചത്. തെളിവ് നശിപ്പിക്കാൻ പാളയ ത്തെ ഒരു കടയിൽ വിറ്റതാണെന്നും ജയിലില്‍ െവച്ച് നടത്തിയ ചോദ്യം ചെയ്യലിൽ പ്രവീൺ കുറ്റസമ്മതം നടത്തി. പ്രതികള്‍ നശിപ്പിച്ചെന്ന് മൊഴി നൽകിയ ഫോണാണ് ബംഗളൂരുവില്‍നിന്ന് കഴിഞ്ഞദിവസം അന്വേഷണസംഘം കണ്ടെത്തിയത്.
പരീക്ഷാതട്ടിപ്പിലെ നിർണായക തൊണ്ടിമുതലായ മൊബൈൽ ഫോൺ കിട്ടാത്തത് അന്വേഷണസംഘത്തെ കുഴക്കിയിരുന്നു. ക്രമക്കേടിന് ഉപയോഗിച്ച മൊബൈൽ ഫോണുകളും സ്മാർട്ട് വാച്ചുകളും നശിപ്പിച്ചുവെന്നായിരുന്നു പ്രതികള്‍ ചോദ്യം ചെയ്യലിൽ പറഞ്ഞത്. ര
ണ്ടാം പ്രതി നസീം ചോദ്യപേപ്പർ ഫോട്ടോെയടുത്ത് പ്രത്യേക ആപ് വഴി പ്രവീണിെൻറ ഫോണിലേക്ക് അയച്ചുകൊടുത്തെന്നാണ് അന്വേഷണസംഘത്തിെൻറ നിഗമനം. ഇൗ ചോദ്യങ്ങൾ പരിശോധിച്ച് മറ്റ് പ്രതികളായ ഗോകുലും സഫീറും ഉത്തരങ്ങള്‍ തിരികെ അയച്ചത് ഇൗ ഫോണിൽ നിന്നായിരുന്നു. അന്വേഷണത്തിൽ പ്രവീൺ മാസത്തവണ വ്യവസ്ഥയിൽ സ്റ്റാച്യൂവിലെ ഒരു കടയിൽ നിന്നാണ് ഫോൺ വാങ്ങിയതെന്ന് തെളിഞ്ഞിരുന്നു.
കടയിലെ വിവരം അനുസരിച്ച് ഫോണിെൻറ ഇ.എം.ഇ.ഐ നമ്പർ പരിശോധിച്ചപ്പോഴാണ് ഫോൺ ബംഗളൂരുവില്‍ ഉണ്ടെന്ന വിവരം കിട്ടിയത്. യശ്വന്ത്പൂരിലെ ഒരു തൊഴിലാളി ഉപയോഗിച്ചിരുന്ന ഫോൺ ക്രൈംബ്രാഞ്ച് പിടിച്ചെടുക്കുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.