2026ലെ പൊതു അവധികൾ പ്രഖ്യാപിച്ചു
text_fieldsതിരുവനന്തപുരം: 2026ലെ പൊതുഅവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്റ്റ് പ്രകാരമുള്ള അവധികളും മന്ത്രിസഭാ യോഗം അംഗീകരിച്ചു.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്റ് ആക്ട് അനുസരിച്ചുള്ള പട്ടികയിൽ പെസഹാ വ്യാഴം കൂടി ഉൾപ്പെടുത്തും.
തൊഴിൽ നിയമം-ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്സ്, കേരള ഷോപ്പ്സ് ആൻഡ് കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ്റ് (നാഷണൽ ആൻഡ് ഫെസ്റ്റിവൽ ഹോളിഡേയ്സ്) നിയമം 1958 ന്റെ കീഴിൽ വരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുള്ളൂ. 2026 മാർച്ച് നാലിന് (ബുധൻ) ഹോളിദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാനസർക്കാർ ഓഫീസുകൾക്ക് പ്രാദേശികാവധി അനുവദിക്കും.
മഹാശിവരാത്രി, ഈസ്റ്റർ, ദീപാവലി എന്നിവ ഞായറാഴ്ചകളിലായതിനാൽ പൊതുഅവധികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല.
പൊതുഅവധികൾ
ജനുവരി 2: മന്നം ജയന്തി, ജനുവരി 26: റിപ്പബ്ലിക് ദിനം, മാർച്ച് 20: ഈദുൽ ഫിത്വർ, ഏപ്രിൽ 2: പെസഹ വ്യാഴം, ഏപ്രിൽ 3: ദുഃഖവെള്ളി, ഏപ്രിൽ 14: അംബേദ്ക്കർ ജയന്തി, ഏപ്രിൽ 15: വിഷു, മെയ് 1: മെയ് ദിനം, മെയ് 27: ഈദുൽ അദ്ഹ (ബലിപെരുന്നാൾ), ജൂൺ 25: മുഹറം, ആഗസ്റ്റ് 12: കർക്കിടക വാവ്, ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം, ആഗസ്റ്റ് 25: ഒന്നാം ഓണം/ നബി ദിനം, ആഗസ്റ്റ് 26: തിരുവോണം, ആഗസ്റ്റ് 27: മൂന്നാം ഓണം, ആഗസ്റ്റ് 28: നാലാം ഓണം/ ശ്രീനാരായണ ഗുരു ജയന്തി/ അയ്യൻകാളി ജയന്തി, സെപ്റ്റംബർ 4: ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബർ 21: ശ്രീനാരായണ ഗുരു സമാധി, ഒക്ടോബർ 2: ഗാന്ധി ജയന്തി, ഒക്ടോബർ 20: മഹാനവമി, ഒക്ടോബർ 21: വിജയദശമി, ഡിസംബർ 25: ക്രിസ്മസ്.
നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികൾ
ജനുവരി 2: മന്നം ജയന്തി, ജനുവരി 26: റിപ്പബ്ലിക് ദിനം, മാർച്ച് 20: ഈദുൽ ഫിത്വർ, എപ്രിൽ1: വാണിജ്യ, സഹകരണ ബാങ്കുകളുടെ വാർഷിക അക്കൗണ്ട് ക്ലോസിങ്, ഏപ്രിൽ 3: ദുഃഖവെള്ളി, ഏപ്രിൽ 14: അംബേദ്ക്കർ ജയന്തി, ഏപ്രിൽ 15: വിഷു, മെയ് 1: മെയ് ദിനം, മെയ് 27: ഈദുൽ അദ്ഹ (ബലിപെരുന്നാൾ), ആഗസ്റ്റ് 15: സ്വാതന്ത്ര്യദിനം, ആഗസ്റ്റ് 25: ഒന്നാം ഓണം/ നബി ദിനം, ആഗസ്റ്റ് 26: തിരുവോണം, ആഗസ്റ്റ് 28: ശ്രീനാരായണ ഗുരു ജയന്തി/ അയ്യൻകാളി ജയന്തി, സെപ്റ്റംബർ 4: ശ്രീകൃഷ്ണ ജയന്തി, സെപ്റ്റംബർ 21: ശ്രീനാരായണ ഗുരു സമാധി, ഒക്ടോബർ 2: ഗാന്ധി ജയന്തി, ഒക്ടോബർ 20: മഹാനവമി, ഒക്ടോബർ 21: വിജയദശമി,ഡിസംബർ 25: ക്രിസ്മസ്.
നിയന്ത്രിത അവധികൾ
മാർച്ച് 4: അയ്യാവൈകുണ്ഡ സ്വാമി ജയന്തി, ആഗസ്റ്റ് 28: ആവണി അവിട്ടം, ആഗസ്റ്റ് 17: വിശ്വകർമദിനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

