Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

350 പാലങ്ങളും 15,000 കി.മീറ്റർ ബി.എം.ബി.സി റോഡുകളും ലക്ഷ്യമിട്ട് മരാമത്ത് വകുപ്പ്; സമഗ്ര വികസന പദ്ധതികൾക്ക് 2000 കോടിയുടെ ഭരണാനുമതി

text_fields
bookmark_border
350 പാലങ്ങളും 15,000 കി.മീറ്റർ ബി.എം.ബി.സി റോഡുകളും ലക്ഷ്യമിട്ട് മരാമത്ത് വകുപ്പ്; സമഗ്ര വികസന പദ്ധതികൾക്ക് 2000 കോടിയുടെ ഭരണാനുമതി
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ്-പാലം അടിസ്ഥാന സൗകര്യങ്ങൾ ആധുനിക നിലവാരത്തിലേക്ക് ഉയർത്താൻ സമഗ്ര വികസന പദ്ധതികളുമായി പൊതുമരാമത്ത് വകുപ്പ്. അഞ്ച് വർഷത്തിനിടെ 350 പാലങ്ങൾ നിർമിക്കുകയും 15,000 കിലോമീറ്റർ റോഡുകൾ ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയർത്തുകയുമാണ് ലക്ഷ്യമെന്ന് മന്ത്രി പി.കെ. ബഷീർ പറഞ്ഞു. സർക്കാർ അധികാരത്തിലെത്തി ആറുമാസത്തിനകം 2,000 കോടിയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകി. വികസന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിൽ തടസ്സമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

പ്രധാന ജങ്ഷനുകൾ, ബൈപാസുകൾ, ഫ്ലൈഓവറുകൾ എന്നിവയുടെ വികസനത്തിന് സമഗ്ര പാക്കേജ് തയാറാക്കും. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥൻ എ. ഷാജഹാൻ അധ്യക്ഷനായ സമിതിയുടെ പഠന റിപ്പോർട്ട് ലഭിച്ചശേഷം മുൻഗണന നിശ്ചയിച്ച് പദ്ധതികൾ നടപ്പാക്കും. ഗതാഗതക്കുരുക്ക് രൂക്ഷമായ ജങ്ഷനുകളുടെ വികസനത്തിനും പുതിയ ബൈപാസുകൾ, ഫ്ലൈ ഓവറുകൾ എന്നിവയുടെ നിർമാണത്തിനും പ്രത്യേക പരിഗണന നൽകും.

തെരഞ്ഞെടുത്ത നഗരങ്ങളെ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും. ഇതിന്റെ ഭാഗമായി എം.എൽ.എമാരുടെ യോഗം ചേർന്ന് നിർദേശങ്ങളും അഭിപ്രായങ്ങളും തേടിയിട്ടുണ്ട്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് 90 റോഡ് പ്രവൃത്തികൾക്ക് 551.50 കോടിയുടെ ഭരണാനുമതി നൽകി.

2026-’27 സാമ്പത്തിക വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയ 126 റോഡ് പ്രവൃത്തികൾക്ക് 260.28 കോടിയുടെ ഭരണാനുമതിയും ലഭിച്ചു. ഇവയുടെ ടെൻഡർ നടപടി പുരോഗമിക്കുകയാണ്. ശബരിമല പദ്ധതിയിൽ ഉൾപ്പെട്ട 11 റോഡ് പ്രവൃത്തികൾക്കായി 29.95 കോടിയുടെയും ബജറ്റിൽ ഉൾപ്പെടുത്തിയ 136 റോഡ് പ്രവൃത്തികൾക്കായി 338.46 കോടിയുടെയും എസ്റ്റിമേറ്റുകൾ സർക്കാറിന്‍റെ പരിഗണനയിലുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Public Works Department aims for 350 bridges and 15,000 km of BMBC roads
Next Story