പുലിക്കളി; തൃശൂർ നഗരത്തിൽ ഗതാഗത നിയന്ത്രണം
text_fieldsതൃശൂർ: പുലിക്കളിയോടനുബന്ധിച്ച് ശനിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ തൃശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും.
സ്വരാജ് റൗണ്ടിലും സമീപറോഡുകളിലും രാവിലെ മുതൽ പാർക്കിങ് അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങൾക്ക് 30 ഓളം പാർക്കിങ് സ്ഥലങ്ങൾ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ക്യു.ആർ കോഡ് സ്കാൻ ചെയ്ത് പാർക്കിങ് സൗകര്യങ്ങൾ ഉപയോഗിക്കാം.
മണ്ണുത്തി ഭാഗത്തുനിന്ന് വരുന്ന ബസുകൾ പുളിക്കൻ മാർക്കറ്റ് സെന്ററിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് നെല്ലിക്കുന്ന് മാർഅപ്രേം, ഫാത്തിമ നഗർ, ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, കാട്ടൂക്കാരൻ ജങ്ഷൻ, ശവക്കോട്ട, ഫാത്തിമ നഗർ ജങ്ഷൻ വഴി സർവിസ് നടത്തണം.
മണ്ണുത്തി ഭാഗത്ത് നിന്ന് വന്ന് വടക്കേ സ്റ്റാൻഡിലേക്ക് പോകേണ്ട ബസുകൾ കിഴക്കേകോട്ടയിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് പെൻഷൻമൂല, അശ്വനി ജങ്ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജങ്ഷൻ വഴി സർവിസ് നടത്തണം.
മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ ഭാഗത്ത് നിന്ന് സർവിസ് നടത്തുന്ന ബസുകൾ ഐ.ടി.സി ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ മിഷൻ ക്വാർട്ടേഴ്സ്, ഫാത്തിമ നഗർ ജങ്ഷൻ വഴി പോകണം.
മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്ത് നിന്ന് വടക്കേ സ്റ്റാൻഡിലേക്ക് പോകേണ്ട ബസുകൾ ബിഷപ് പാലസ് എത്തി വലത്തോട്ട് തിരിഞ്ഞ് പെൻഷൻമൂല, ചെമ്പൂക്കാവ് ജങ്ഷൻ, രാമനിലയം, അശ്വനി ജങ്ഷൻ വഴി വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജങ്ഷൻ തിരികെ വഴി സർവിസ് നടത്തണം.
ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്വാമല എന്നീ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജങ്ഷനിലൂടെ വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവിസ് നടത്തണം.
മെഡിക്കൽ കോളജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്ത് നിന്ന് സർവിസ് നടത്തുന്ന ബസുകൾ പെരിങ്ങാവ് എത്തി കോലോത്തുംപാടം റോഡ് വഴി അശ്വനി ജങ്ഷനിലൂടെ വടക്കേ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവിസ് നടത്തണം.
ചേറൂർ, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുകാട് ഭാഗത്ത് നിന്ന് സർവിസ് നടത്തുന്ന ബസുകൾ ബാലഭവൻ വഴി ചെമ്പൂക്കാവ് ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് രാമനിലയം ഇൻഡോർ സ്റ്റേഡിയം ജങ്ഷൻ വഴി അശ്വനി ജങ്ഷനിലൂടെ വടക്കേ സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും ഇൻഡോർ സ്റ്റേഡിയം ജങ്ഷൻ വഴി തിരികെ സർവിസ് നടത്തേണ്ടതുമാണ്.
കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂർ, അടാട്ട് തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസുകളും പൂങ്കുന്നത്ത് റൂട്ട് അവസാനിപ്പിച്ച് പടിഞ്ഞാറേക്കോട്ട, അയ്യന്തോൾ സിവിൽ ലൈൻ, അയ്യന്തോൾ ഗ്രൗണ്ട്, ലുലു ജങ്ഷൻ വഴി തിരികെ സർവിസ് നടത്തണം.
വാടാനപ്പള്ളി, അന്തിക്കാട്, കാഞ്ഞാണി തുടങ്ങി പടിഞ്ഞാറേ കോട്ട വഴി വരുന്ന എല്ലാ ബസുകളും വെസ്റ്റ് ഫോർട്ടിൽനിന്ന് കാൽവരി റോഡ് വഴി തിരിഞ്ഞ് തോപ്പിൻ മൂല, നേതാജി ഗ്രൗണ്ട് പരിസരം മുതൽ വെസ്റ്റ് ഫോർട്ട് വരെയുള്ള ഭാഗത്ത് റൂട്ട് അവസാനിപ്പിച്ച് തിരികെ പടിഞ്ഞാറേ കോട്ട വഴി തിരിഞ്ഞ് സർവിസ് നടത്തേണ്ടതാണ്.
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വരുന്ന എല്ലാ ബസുകളും ബാല്യ ജങ്ഷനിൽ എത്തി വലത്തോട്ട് തിരിഞ്ഞ് ശക്തൻ തമ്പുരാൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സാധാരണ പോലെ സർവിസ് നടത്തേണ്ടതാണ്.
കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്രയാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വന്ന് വെസ്റ്റ് ഫോർട്ട് വഴി പോകേണ്ട ചെറുവാഹനങ്ങൾ കൂർക്കഞ്ചേരിയിൽനിന്ന് ഇടത്തോട്ട് തിരഞ്ഞ് വടൂക്കര, അരണാട്ടുകര വഴി പോകണം.
ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്ന് വരുന്ന ബസുകൾ മുണ്ടുപാലം ജങ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ശക്തൻ സ്റ്റാൻഡിൽ സർവിസ് അവസാനിപ്പിച്ച് തിരികെ കാട്ടൂക്കാരൻ ജങ്ഷൻ വഴി സർവിസ് നടത്തേണ്ടതാണ്.
അശ്വിനി ഭാഗത്തു നിന്ന് മണ്ണുത്തി, പാലക്കാട്, എറണാകുളം ഭാഗത്തേക്ക് പോകുന്ന ബസും ട്രയിലറും ഒഴികെയുള്ള വാഹനങ്ങൾ പെൻഷൻ മൂല വഴി താഴോട്ടിറങ്ങി നെല്ലങ്കര, മുക്കാട്ടുക്കര വഴി സർവിസ് നടത്തേണ്ടതാണ്.
തൃശൂർ താലൂക്ക് പരിധിയിൽ ഇന്ന് ഉച്ചക്ക് ശേഷം അവധി
തൃശൂർ: പുലിക്കളി മഹോത്സവവുമായി ബന്ധപ്പെട്ട് ശനിയാഴ്ച ഉച്ചക്ക് ശേഷം തൃശൂർ താലൂക്ക് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫിസുകൾക്കും, സഹകരണ സംഘങ്ങൾ ഉൾപ്പെടെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് 1881 പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

