Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീടിന്റെ സീലിങ് തകർന്ന് ഉടുമ്പ് ദേഹത്ത് വീണു; ഗൃഹനാഥക്ക് പരിക്ക്

text_fields
bookmark_border
വീടിന്റെ സീലിങ് തകർന്ന് ഉടുമ്പ് ദേഹത്ത് വീണു; ഗൃഹനാഥക്ക് പരിക്ക്
cancel

തലശ്ശേരി: മേൽക്കൂരയിൽനിന്ന് ഉടുമ്പ് ദേഹത്തുവീണ് ഗൃഹനാഥക്ക് പരിക്ക്. ഓടിട്ട മേൽക്കൂരക്ക് താഴെ ഹാർഡ്ബോർഡ് കൊണ്ടുക്കിയ സീലിങ് തകർത്ത് താഴേക്ക് പതിക്കുകയായിരുന്നു. മഞ്ഞോടിയിലെ വീട്ടിൽ തനിച്ചു താമസിക്കുന്ന പുല്ലമ്പിൽ വലിയപുരയിൽ ജാനകിയുടെ (85) ദേഹത്തേക്ക് ഇന്നലെ രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് ഉടുമ്പു വീണത്.

ഇവർക്ക് കഴുത്തിന് പരുക്കേറ്റിട്ടുണ്ട്. ഉടുമ്പ്, കട്ടിലിന് മുകളിൽ കെട്ടിയ കൊതുകുവലയിലേക്ക് വീണതിനാലാണ് വലിയ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വീടിന്റെ മേൽക്കൂരയിൽ രണ്ട് ഉടുമ്പുകൾ ഉണ്ടായിരുന്നെന്നും അതിലൊന്നാണ് താഴേക്ക് പതിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. കഴുത്തിനു പരുക്കേറ്റ വയോധിക ഭയന്നുപോയി. വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ജാനകി ബന്ധുവീട്ടിലേക്ക് മാറി. ഉടുമ്പുകൾ വീട്ടിൽതന്നെ തുടരുകയാണെന്നും. വിവരം വനംവകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Python Falls Into House After Ceiling Collapses, Owner Injured
Next Story