ക്വാറികളുടെ ദൂരപരിധി: അപ്പീലുകൾ ഡിവിഷൻ ബെഞ്ച് തള്ളി
text_fieldsകൊച്ചി: ക്വാറികളുടെ ദൂരപരിധിയുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ച് ഉത്തരവിലെ ചില പരാമർശങ്ങൾ ചോദ്യം ചെയ്യുന്ന സർക്കാറിേൻറതടക്കം അപ്പീലുകൾ ഹൈകോടതി ഡിവിഷൻബെഞ്ച് തള്ളി. സ്ഫോടനം നടക്കുന്ന പാറമടകളുടെ ദൂരപരിധി ജനവാസ മേഖലയിൽനിന്ന് 200 മീറ്ററും അല്ലാത്തവയുടെ ദൂരപരിധി 100 മീറ്ററുമായി നിശ്ചയിച്ച് ഹരിത ട്രൈബ്യൂണൽ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയ സിംഗിൾബെഞ്ച് ബന്ധപ്പെട്ടവരെ കേട്ടശേഷം ഉത്തരവ് പുനഃപരിശോധിക്കാൻ നിർദേശിച്ച് ട്രൈബ്യൂണലിന് തന്നെ വിഷയം മടക്കിയിരുന്നു.
വിഷയത്തിൽ തീർപ്പുണ്ടാകുന്നത് വരെ തൽസ്ഥിതി തുടരാനും പുതിയ അപേക്ഷകൾ പരിഗണിക്കുമ്പോൾ ഹരിത ട്രൈബ്യൂണൽ നിർദേശം പാലിക്കണമെന്നുമുള്ള ഇടക്കാല ഉത്തരവ് പാലിക്കാനും നിർദേശിച്ചു. കാലാവധി പൂർത്തിയായ ക്വാറികൾക്ക് ലൈസൻസ് പുതുക്കി നൽകാനുള്ള അപേക്ഷ പരിഗണിക്കുേമ്പാൾ ഈ നിർദേശം പാലിക്കാൻ നിർബന്ധിതരാവുന്നത് ക്വാറി പ്രവർത്തനം പാടെ സ്തംഭിപ്പിക്കാനിടയാക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അപ്പീൽ.
കേരളത്തിെൻറ പ്രത്യേക ഭൂഘടനയും ജനസാന്ദ്രതയും പരിഗണിച്ച് നിലവിലെ ജനവാസ മേഖലയിൽനിന്ന് 50 മീറ്റർ ദൂരപരിധിയിലാണ് പാറമടകൾക്ക് അനുമതി നൽകുന്നതെന്നതടക്കം ചൂണ്ടിക്കാട്ടി സർക്കാറടക്കം നൽകിയ ഹരജിയിലാണ് നേരത്തേ സിംഗിൾബെഞ്ച് ഉത്തരവുണ്ടായത്. നിവേദനമായി ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ റിപ്പോർട്ട് കണക്കിലെടുത്തായിരുന്നു ഹരിത ൈട്രബ്യൂണൽ പാറമടകളുടെ ദൂരപരിധി വർധിപ്പിച്ച് ഉത്തരവിട്ടത്. വിഷയങ്ങൾ ട്രൈബ്യൂണലിെൻറ പരിഗണനയിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് അപ്പീലുകൾ തള്ളുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.