രാഹുലിൻെറ പത്രിക സമർപ്പണത്തിന് വയനാടൻ സംഘവും
text_fieldsകൽപറ്റ: അമേത്തിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നാമനിർദേശ പത്രിക സമർപ്പ ണത്തിന് സാക്ഷിയാകാൻ വയനാടൻ സംഘവും. വയനാട് ലോക്സഭ മണ്ഡലത്തിലെ അഞ്ചുപേരാണ് രാഹുല ിെൻറ ക്ഷണം സ്വീകരിച്ച് അമേത്തിയിലെത്തിയത്. ബുധനാഴ്ചയാണ് പത്രിക സമർപ്പിക്കുക.
ജ ില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ. പ്രഭാകരൻ, മലപ്പുറം ഡി.സി.സി വൈസ് പ്രസിഡൻറ് അഡ്വ. ബാബു മോഹന കുറുപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അമേത്തിയിലെത്തിയത്. പോരൂർ സ്വദേശി കെ. സുനിൽകുമാർ, ബി.എം. ജംനാസ്, ഊർങ്ങാട്ടേരി സ്വദേശി കെ. അനൂപ് എന്നിവരാണ് മറ്റംഗങ്ങൾ. പത്രിക സമർപ്പണശേഷം അമേത്തിയിലെ വിവിധ പ്രദേശങ്ങളിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി ഇവർ പ്രചാരണം നടത്തും.
അമേത്തിയിൽ വികസന മുരടിപ്പാണെന്ന് എതിരാളികൾ പ്രചാരണം നടത്തുന്ന സാഹചര്യത്തിലാണ് വയനാട് മണ്ഡലത്തിലെ അഞ്ചുപേരെ വികസനം നേരിൽ കാണാൻ രാഹുൽ ക്ഷണിച്ചത്. അമേത്തിയിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച് വികസന പ്രവർത്തനങ്ങൾ കണ്ടു മനസ്സിലാക്കിയ ശേഷം കേരളത്തിലേക്ക് മടങ്ങും.
അമേത്തിയുടെ വികസനത്തിന് രാഹുൽ ഒന്നും ചെയ്തില്ലെന്ന് പ്രചരിപ്പിക്കാൻ 200 പേരടങ്ങുന്ന മഹിള മോർച്ച പ്രവർത്തകരെ വയനാട്ടിലെത്തിക്കാൻ എൻ.ഡി.എ തീരുമാനിച്ചിരുന്നു.
സംഘം അടുത്തയാഴ്ച എത്തും. കൂടാതെ, കോൺഗ്രസിെൻറ കർഷക വിരുദ്ധ നയങ്ങൾ തുറന്നുകാട്ടാൻ ഉത്തരേന്ത്യയിലെ കർഷക നേതാക്കളെയും കർഷകരെയും എൽ.ഡി.എഫിെൻറ നേതൃത്വത്തിൽ വയനാട്ടിലെത്തിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.