എം.വി ഗോവിന്ദന്റെ ശ്രമം വർഗീയവാദികളുടെ വോട്ടുവെച്ച് ബാലൻസ് ചെയ്യാൻ -രാഹുൽ മാങ്കൂട്ടത്തിൽ
text_fieldsപാലക്കാട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പിൽ സി.പി.എം പുറത്തിറക്കിയ പത്രപരസ്യത്തിന്റെ നിലമ്പൂർ വേർഷനാണ് സി.പി.എം സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എല്ലാ വിഭാഗം ആളുകളും സി.പി.എമ്മിനെ കൈവിട്ടുവെന്നതിന്റെ തെളിവാണ് ഗോവിന്ദന്‍റെ വെളിപ്പെടുത്തൽ. വിശ്വാസികളുടെ വോട്ട് നഷ്ടപ്പെടുമെന്ന് മനസ്സിലായപ്പോൾ വർഗീയവാദികളുടെ വോട്ടുവെച്ച് ബാലൻസ് ചെയ്യാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രസ്താവന -പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: നിലമ്പൂർ കൈവിട്ടുപോകുമെന്ന് ഉറപ്പിച്ച സി.പി.എം ഇനി നിയമസഭ തെരഞ്ഞെടുപ്പിൽ വല്ല ഫലവും കിട്ടുമോ എന്ന് നോക്കുകയാണ് ആർ.എസ്.എസ് ബന്ധം സംബന്ധിച്ച പ്രസ്താവനയിലൂടെയെന്ന് മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങൾക്കൊപ്പം പാണക്കാട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.എസുമായി കൂട്ടുകൂടിയിരുന്നുവെന്ന സത്യം എം.വി. ഗോവിന്ദൻ തന്നെ പറഞ്ഞു. സി.പി.എമ്മാണ് തരാതരംപോലെ എല്ലാ കൂട്ടുകെട്ടും ഉണ്ടാക്കിയത്. അത് മറച്ചുവെക്കാൻ കഴിയില്ല. കോൺഗ്രസോ യു.ഡി.എഫോ ഒരുകാലത്തും ഇത്തരം ബന്ധങ്ങളുണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.