റെയിൽവേ: മാറിയത് 'പേരും നമ്പറും'മാത്രം; ഇളവുകളില്ല
text_fieldsതിരുവനന്തപുരം: പഴയപേരുകൾ തിരികെവന്നതും നമ്പറുകൾ മാറിയെന്നതുമല്ലാതെ Railways' 'Special' Model. പ്രഖ്യാപനം പ്രാബല്യത്തിൽ വന്നെങ്കിലും ജനറൽ കോച്ചുകൾ പഴയ പടിയാവില്ല.
സീസൺ ടിക്കറ്റ് എല്ലാ ട്രെയനുകളിലും ബാധകവുമാവില്ല. ഇത്തരം ഇളവുകൾക്ക് റെയിൽവേ ബോർഡിൽനിന്ന് ഇനിയും ഉത്തരവിറങ്ങണമെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഫലത്തിൽ കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളോടെയും പരിഷ്കാരങ്ങളോടെയും പഴയ പേരിലും നമ്പറിലും സർവിസ് തുടരുമെന്നാണ് വ്യക്തമാകുന്നത്. അതേസമയം കോവിഡിനെ തുടർന്ന് റെയിൽവേ സാധാരണ നിലയിലേക്ക് മാറുന്നതിെൻറ സൂചനയാണ് നമ്പർ മാറ്റമെന്നും വിലയിരുത്തലുണ്ട്.
കോവിഡിനെ തുടർന്ന് നിർത്തിവെച്ച ട്രെയിൻ സർവിസുകൾ സ്പെഷൽ ട്രെയിനുകളായാണ് പുനരാരംഭിച്ചത്. പഴയ ട്രെയിനിെൻറ സമയം അനുസരിച്ചാണ് സർവിസെങ്കിലും പഴയ പേര് ഒഴിവാക്കി 'സ്പെഷൽ ട്രെയിൻ' എന്ന പേരിലായിരുന്നു പ്രഖ്യാപനം. നമ്പറിൽ ആദ്യ അക്കം 'പൂജ്യ'വും ആക്കിയിരുന്നു. ജനറൽ കോച്ചുകളും സീസൺ ടിക്കറ്റും മറ്റ് ഇളവുകളുമെല്ലാം ഒഴിവാക്കിയാണ് ഇവ ഒാടിത്തുടങ്ങിയത്.
ലോക്ഡൗൺ നീങ്ങിയെങ്കിലും ലാഭത്തിൽ കണ്ണുവെച്ച് സ്പെഷൽ സർവിസുകൾ പിൻവലിക്കാൻ റെയിൽവേ തയാറായില്ല. പ്രതിഷേധം ശക്തമായതോടെ സ്പെഷൽ ട്രെയിനുകളിൽ 14 എണ്ണത്തിൽ ജനറൽ കോച്ചുകൾ അനുവദിച്ചും വിരലിലെണ്ണാവുന്നവയിൽ സീസൺ ടിക്കറ്റ് അനുവദിച്ചും പ്രതിഷേധം തണുപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ 'സ്പെഷൽ ട്രെയിൻ' എന്ന ടാഗ് മാറുന്നതോടെ സർവിസുകളെല്ലാം പഴയപടിയാകുമെന്ന പ്രതീക്ഷയാണ് അസ്ഥാനത്തായത്. ഇളവുകൾക്ക് ഇനിയും കാത്തിരിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.