ബിനോയ് കോടിയേരിക്കെതിരായ ആരോപണം തൃപ്തികരമായ മറുപടിയില്ലെന്ന് ചെന്നിത്തല
text_fieldsതിരുവനന്തപുരം: കോടിയേരിയുടെ മകനെതിരായ ആരോപണം തൃപതികരമായ മറുപടിയില്ല സി.പി.എമ്മിൽ നിന്ന് ഉണ്ടാവുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.ബിനോയിയുടെ ബിസിനസ് എന്താണന്ന് തുറന്ന് പറയണം. ദുരൂഹത നീക്കാൻ പാർട്ടിയോ കോടിയേരിയോ തയ്യാറാവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ബിനോയ് കോടിയേരി വിഷയത്തിൽ വി.എസ് മൗനം വെടിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. മക്കളുടെ ചെയ്തികളിൽ മൗനം പാലിക്കുന്ന അച്ഛനായി വി.എസ് മാറിയോ?. ബിനോയ് കോടിയേരി അഴിമതി നടത്തുന്നത് ഭരണത്തിെൻറ തണലിലാണ്. കോടിയേരിയുടെ ഒരു മകന് ഇങ്ങോട്ട് വരാനാവില്ല. മറ്റൊരു മകന് ദുബായ് ക്ക് പോകാനുമാവാത്ത സ്ഥിതിയുമാണ് ഉള്ളതെന്നും ചെന്നത്തല പറഞ്ഞു.
ബിനോയ് കോടിയേരി വിഷയം ചർച്ച ചെയ്യാൻ CPM സെക്രട്ടറിയേറ്റ് തയ്യാറാവണം. കേരളം കണ്ട ഏറ്റവും ദുർബലനായ മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തോടും ജനങ്ങളാടും മന്ത്രിമാർക്ക് ഉത്തരവാദിത്വമില്ല. അതുകൊണ്ടാണ് ഇന്നലെ മന്ത്രിസഭ യോഗത്തിന് ആരും എത്താതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.