Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഹുൽ ഗാന്ധി...

രാഹുൽ ഗാന്ധി കെ.പി.സി.സിയെ തള്ളി പറഞ്ഞിട്ടില്ലെന്ന്​ ചെന്നിത്തല

text_fields
bookmark_border
രാഹുൽ ഗാന്ധി കെ.പി.സി.സിയെ തള്ളി പറഞ്ഞിട്ടില്ലെന്ന്​ ചെന്നിത്തല
cancel

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തിൽ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി കെ.പി.സി.സിയെ തള്ളി പറഞ്ഞിട്ടില്ലെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. കോണ്‍ഗ്രസ് പാര്‍ട്ടിയും യു.ഡി.എഫും കേരളത്തിലെ വിശ്വാസികള്‍ക്കൊപ്പമാണ്​. രാഹുൽ ഗാന്ധി പറഞ്ഞത് വ്യക്തിപരമായ അഭിപ്രായമാണെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

കേരള ഘടകത്തെ തള്ളിയല്ല രാഹുൽ അഭിപ്രായം പറഞ്ഞത്​. പ്രാദേശിക വികാരം മാനിച്ച്​ തീരുമാനമെടുക്കാൻ അവസരം നൽകിയത്​ അദ്ദേഹത്തി​​​െൻറ ജനാധിപത്യ ബോധമാണെന്നും ചെന്നിത്തല പറഞ്ഞു.

ശബരിമല വിഷയത്തില്‍ സംസ്ഥാന കോൺഗ്രസ്​ നേതൃത്വത്തിന്​ രണ്ടഭിപ്രായം ഉണ്ടായിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സുപ്രീംകോടതിയിലും ​ൈഹകോടതിയിലും സത്യവാങ്മൂലം നല്‍കിയതുമുതല്‍ കോണ്‍ഗ്രസിന് ഒരു അഭിപ്രായം മാത്രമേയുള്ളുയെന്നും ​രമേ​ശ്​ ചെന്നിത്തല വ്യക്തമാക്കി.

സ്ത്രീയും പുരുഷനും തുല്യരാണ്. സ്ത്രീകളെ എല്ലായിടത്തും പോകാൻ അനുവദിക്കണം എന്നായിരുന്നു ശബരിമല വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ പ്രസ്​താവന. .

ശബരിമല വൈകാരിക വിഷയമാണെന്നാണ് പാർട്ടിയുടെ കേരളാ ഘടകത്തിൻറെ നിലപാട്​. പാർട്ടി ജനങ്ങളെ പ്രതിനിധീകരിക്കുന്നതിനാൽ അവർക്കൊപ്പം നിൽക്കണമെന്നും രാഹുൽ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsRahul GandhiCongres
News Summary - Ramesh Chennithala on Rahul's sabarimala remarks - Kerala news
Next Story