Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരിയില്ലാതെ ആട്ടമാത്രം...

അരിയില്ലാതെ ആട്ടമാത്രം വാങ്ങാൻ ആളുവരുമോ?

text_fields
bookmark_border
അരിയില്ലാതെ ആട്ടമാത്രം വാങ്ങാൻ ആളുവരുമോ?
cancel

കോ​ഴി​ക്കോ​ട്: നീ​ല, വെ​ള്ള കാ​ര്‍ഡു​ട​മ​ക​ള്‍ക്ക് ഈ ​മാ​സം മു​ത​ല്‍ നാ​ലു​പാ​ക്ക​റ്റ് ആ​ട്ട ന​ൽ​ക​ണ​മെ​ന്ന് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യെ​ങ്കി​ലും കെ​ട്ടി​ക്കി​ട​ക്കു​ന്ന ആ​ട്ട എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ന​ട്ടം​തി​രി​യു​ക​യാ​ണ് റേ​ഷ​ൻ ഡീ​ല​ർ​മാ​ർ. നി​ല​വി​ൽ 100 ഉ​പ​ഭോ​ക്താ​ക്ക​ളു​ള്ള റേ​ഷ​ൻ ക​ട​ക​ളി​ലേ​ക്ക് ചു​രു​ങ്ങി​യ​ത് ര​ണ്ടു ക്വി​ന്‍റ​ൽ ആ​ട്ട​യെ​ങ്കി​ലും ഒ​രു​മാ​സം ഡീ​വ​ല​ർ​മാ​ർ എ​ടു​ക്ക​ണം.

എ​ന്നാ​ൽ, മാ​സ​ത്തി​ൽ ര​ണ്ടു കി​ലോ അ​രി മാ​ത്രം ല​ഭി​ക്കു​ന്ന വെ​ള്ള കാ​ർ​ഡ് ഉ​ട​മ​ക​ൾ റേ​ഷ​ൻ ക​ട​ളി​ലേ​ക്ക് വ​രി​ല്ലെ​ന്ന​തി​നാ​ൽ ആ​ട്ട​പ്പൊ​ടി കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ആ​ളൊ​ന്നി​ന് ര​ണ്ട് കി​ലോ ഭ​ക്ഷ്യ​ധാ​ന്യം മാ​ത്രം ല​ഭി​ക്കു​ന്ന നീ​ല കാ​ർ​ഡു​ട​മ​ക​ളും റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തു​ന്ന​ത് കു​റ​വാ​യ​തി​നാ​ൽ ഈ ​ഇ​ന​ത്തി​ലു​ള്ള ആ​ട്ട​പ്പൊ​ടി​യും ചെ​ല​വാ​കി​ല്ല. മൂ​ന്നു​മാ​സം​മാ​ത്ര​മാ​ണ് ആ​ട്ട​പ്പൊ​ടി​യു​ടെ കാ​ല​വ​ധി. മാ​ത്ര​മ​ല്ല കാ​ലാ​വ​ധി ക​ഴി​ഞ്ഞ ആ​ട്ട​പ്പൊ​ടി വ്യാ​പാ​രി​ക​ളി​ൽ സി​ൽ​സ​പ്ലൈ​സ് കോ​ർ​പ​റേ​ഷ​ൻ തി​രി​ച്ചെ​ടു​ക്കി​ല്ല. ഇ​തി​ന്‍റെ ന​ഷ്ടം ഡീ​ല​ർ​മാ​രു​ടെ ക​മീ​ഷ​നി​ൽ നി​ന്ന് ഈ​ടാ​ക്കും. മി​ക്ക​പ്പോ​ഴും ക​ലാ​വ​ധി ക​ഴി​യു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് ആ​ട്ട​പ്പൊ​ടി റേ​ഷ​ൻ ക​ട​ക​ളി​ലെ​ത്തു​ന്ന​ത്.

ആ​ട്ട​ക്ക് പ​ക​രം ഗോ​ത​മ്പ് നു​റു​ക്ക്, റ​വ തു​ട​ങ്ങി​യ ഗോ​ത​മ്പ് ഉ​ൽ​പ​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ലാ​ണെ​ന്നും ഇ​വ വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​ള്‍ കേ​ര​ളാ റീ​ട്ട​യി​ല്‍ റേ​ഷ​ന്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​മാ​സം റ​മ​ദാ​ന്‍ നോ​മ്പ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ ആ​ട്ട​യു​ടെ ആ​വ​ശ്യ​ക്കാ​ര്‍ വീ​ണ്ടും കു​റ​യു​മെ​ന്നും വ്യാ​പാ​രി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നീ​ല, വെ​ള്ള കാ​ര്‍ഡു​ട​മ​ക​ള്‍ക്കു​ള്ള ആ​ട്ട നാ​ലു പാ​ക്ക​റ്റാ​യി വ​ർ​ധി​പ്പി​ച്ച​തോ​ടെ ക​ട​ക​ളി​ലേ​ക്ക് കൂ​ടു​ത​ൽ ആ​ട്ട ഇ​റ​ക്കാ​ൻ ഡീ​ല​ർ​മാ​ർ നി​ർ​ബ​ന്ധി​ത​രാ​വും. ചെ​ല​വി​ന് അ​നു​സ​രി​ച്ച് മാ​ത്രം ആ​ട്ട സ്റ്റോ​ക്ക് എ​ടു​ക്കാ​ൻ ത​ങ്ങ​ളെ അ​നു​വ​ദി​ക്ക​ണ​മെ​ന്നും വ്യാ​പാ​രി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ration shopration dealerKozhikode NewsKerala News
News Summary - Ration dealers kerala
Next Story