റേഷൻ കടകളിൽ ജനകീയ വിജിലൻസ്
text_fieldsപത്തനംതിട്ട: റേഷൻ വിതരണം കാര്യക്ഷമമാക്കാൻ എല്ലാ റേഷൻ കടകളിലും ജനകീയ വിജിലൻസ ് സമിതിക്ക് രൂപംനൽകുന്നു. റേഷൻ കടകൾ സുതാര്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ ്പുവരുത്തലാണ് സമിതികളുടെ ചുമതല. ഇതിനുള്ള നടപടി എല്ലാ ജില്ലകളിലും തുടങ്ങിയതാ യി സിവിൽ സൈപ്ലസ് കമീഷണർ മിനി ആൻറണി ‘മാധ്യമ’ത്തോട് പറഞ്ഞു. റേഷൻ മണ്ണെണ്ണ സബ്സി ഡി തുക ബാങ്കിൽ വരുന്ന സംവിധാനം ഉടൻ പ്രാബല്യത്തിലാകും. മണ്ണെണ്ണ മുഴുവൻ തുക നൽകി വാങ്ങുകയും സബ്സിഡി അക്കൗണ്ടിൽ വരുകയും ചെയ്യുന്ന രീതിയാണ് നടപ്പാകുക.
ഭക്ഷ്യഭദ്രത നിയമത്തിലെ വ്യവസ്ഥ അനുസരിച്ചാണ് വിജിലൻസ് സമിതി രൂപവത്കരിക്കുന്നത്. കടകളിലെ സമിതികൾക്ക് മുകളിൽ താലൂക്കുതലത്തിലും ജില്ലതലത്തിലും സമിതികളുണ്ടാകും. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി അധ്യക്ഷനായി സംസ്ഥാനതല സമിതി രൂപവത്കരിച്ചു. ജില്ലതലം മുതൽ താഴേക്കുള്ള സമിതികളുടെ രൂപവത്കരണ നടപടി തുടങ്ങി. റേഷൻ കടകളിലെ സ്റ്റോക് വിവരങ്ങൾ, വിതരണം ചെയ്യുന്ന ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാര പരിശോധന, സോഷ്യൽ ഓഡിറ്റ് വിവരങ്ങളുടെ പരിശോധന എന്നിവയാകും സമിതികളുടെ ചുമതല.
റേഷൻകട സ്ഥിതിചെയ്യുന്ന സ്ഥലത്തെ തദ്ദേശ സ്ഥാപനത്തിെൻറ അധ്യക്ഷനോ ഉപാധ്യക്ഷനോ സ്പ്ലൈ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനോ ആയിരിക്കും സമിതി ചെയർമാൻ. സ്ഥലത്തെ റേഷനിങ് ഇൻസ്പെക്ടറായിരിക്കും കൺവീനർ. ഗ്രാമസഭ നിർദേശിക്കുന്ന രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഒരു വനിത ഉൾപ്പെടെ നാല് റേഷൻ കാർഡ് ഉടമകളും വാർഡ് അംഗവും വില്ലേജ് ഓഫിസറും അംഗങ്ങളായിരിക്കും.
താലൂക്കുതല സമിതികളിൽ ആർ.ഡി.ഒ ആയിരിക്കും ചെയർമാൻ. എം.എൽ.എമാരും ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമാരും ജില്ല വിദ്യാഭ്യാസ ഓഫിസറും അംഗങ്ങളും. ജില്ലതല സമിതികളിൽ അധ്യക്ഷൻ കലക്ടറായിരിക്കും. ജില്ലയിലെ എം.പിമാരും എം.എൽ.എമാരും വിവിധ വകുപ്പുകളുടെ ജില്ല മേധാവികളും അംഗങ്ങളായിരിക്കും. പോർട്ടബിലിറ്റി സംവിധാനം പൂർണസജ്ജമാകുന്നതോടെ റേഷൻ സാധനങ്ങൾ ഇന്ത്യയിൽ എവിടെനിന്നും വാങ്ങാൻ ഗുണഭോക്താവിനു കഴിയും.
റേഷൻ ആവശ്യമില്ലാത്തവർക്ക് ആറുമാസ കാലാവധിയിൽ റേഷൻ വേണ്ടെന്ന് അറിയിക്കാനും സംവിധാനമുണ്ട്. പരാതി പരിഹാര സംവിധാനത്തിലൂടെ (pg.civilsuplieskerala.gov.in എന്ന വെബ്സൈറ്റിലൂടെ) ഓൺലൈനായും പരാതി സമർപ്പിക്കാം. ഓൺലൈൻ സേവനങ്ങൾക്ക് ‘എെൻറ റേഷൻ കാർഡ്’ എന്ന മൊബൈൽ ആപ്ലിക്കേഷനും നിലവിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.