എ.സി.പിയുമായി നവാസിന് പ്രശ്നങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടു –കമീഷണർ
text_fieldsകൊച്ചി: എറണാകുളം സെൻട്രൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർ വി.എസ്. നവാസും അസി. കമീഷണറുമാ യി ജോലിയിൽ പ്രശ്നങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെ. പ്രാഥമിക അന്വേഷണത്തില്‍ കുറച്ച് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ട്. നവാസിെ ൻറ ഭാഗംകൂടി അറിയേണ്ടതുണ്ട്. അതിനുശേഷം ബാക്കി കാര്യങ്ങള്‍ ചെയ്യും.
അദ്ദേഹം പോകാനുണ ്ടായ കാരണം സംബന്ധിച്ച് തീർച്ചയായും അന്വേഷിക്കും. മേലുദ്യോഗസ്ഥനും നവാസും തമ്മില്‍ വയര്‍ലെസ് സെറ്റിലൂടെ വാഗ്വാദം ഉണ്ടായതിനെക്കുറിച്ചും വിശദ അന്വേഷണം നടക്കും. ഇതിന് പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. മൊഴി രേഖപ്പെടുത്തിയശേഷമായിരിക്കും തുടർനടപടി.
അദ്ദേഹത്തെ കണ്ടെത്താന്‍ കഴിഞ്ഞത് വലിയ ആശ്വാസവും സന്തോഷവും നല്‍കുന്നതാണ്. അറിയിക്കാതെ പോയതിന് നവാസിനെതിരെ നടപടിയുണ്ടാകുമോയെന്ന ചോദ്യത്തിന് അതൊക്കെ പിന്നീട് വരുന്ന കാര്യമാണെന്നായിരുന്നു മറുപടി. ആര്‍ക്കെങ്കിലുമെതിരെ നടപടിയെടുക്കുകയെന്നതല്ല കാര്യമെന്നും വിജയ് സാഖറെ പ്രതികരിച്ചു.
മേലുദ്യോഗസ്ഥ പീഡനം നടന്നിട്ടില്ല –മുഖ്യമന്ത്രി
ന്യൂഡൽഹി: സർക്കിൾ ഇൻസ്പെക്ടർ നവാസിെൻറ തിരോധാനത്തിനുകാരണം മേലുദ്യോഗസ്ഥെൻറ പീഡനമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭാര്യ അത്തരത്തിൽ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും നവാസ് തിരികെ എത്തിയിരിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തോടുതന്നെ കാര്യങ്ങൾ നേരിട്ട് അന്വേഷിച്ച് ബോധ്യപ്പെടാൻ അവസരമുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. നവാസ് നാടുവിട്ടുപോയ സാഹചര്യം വിശദമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.