റെഡ് അലർട്ട്; വയനാട്ടിൽ വിനോദ സഞ്ചാരത്തിന് നിയന്ത്രണം
text_fieldsകൽപറ്റ: കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിലെ ക്വാറികളുടെ പ്രവർത്തനവും യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കവും നിർത്തിവെക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടർ ഉത്തരവിട്ടു.
ദുരന്ത സാധ്യത നേരിടുന്ന ദുർബല പ്രദേശങ്ങളിലെ ഹോം സ്റ്റേ ഉൾപ്പെടെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവർത്തനവും എല്ലാ അഡ്വഞ്ചർ ടൂറിസവും ട്രക്കിങ്ങുകളും നിർത്തിവെക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
മേപ്പാടിയിലെ റിസോർട്ടുകളും ഹോം സ്റ്റേകളും അടച്ചിടണം
ശനി, ഞായർ ദിവസങ്ങളിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ റിസോർട്ടുകളും ഹോം സ്റ്റേകളും സർവിസ് വില്ലകളും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്ന് പ്രവർത്തിക്കരുതെന്ന് മേപ്പാടി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. രണ്ടു ദിവസം എൻ ഊര് ഗോത്ര പൈതൃക ഗ്രാമം പ്രവർത്തിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

