വയനാട്ടിൽ റെഡ് അലർട്ട്: ദുരന്തനിവാരണത്തിന് പ്രഥമ പരിഗണന
text_fieldsകൽപറ്റ: പ്രളയദുരന്തത്തെ അഭിമുഖീകരിക്കുന്ന വയനാട് ജില്ലയിൽ ജില്ലാ ഭരണകൂടം റെഡ് അലർട്ട് പ്രഖ്യാപിച്ചു. മറ്റെല്ലാം ഒഴിവാക്കി ദുരന്ത നിവാരണത്തിൽ മാത്രം ശ്രദ്ധയൂന്നുന്നതിനാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്. ജനങ്ങൾക്കുള്ള അതീവ ജാഗ്രതാ മുന്നറിയിപ്പാണിത്.
സൈന്യം ഉടന്‍ രക്ഷാപ്രവര്‍ത്തിനെത്തും. വയനാട്ടിലെ കാലവര്‍ഷക്കെടുതി നേരിടുന്നതിന് കൊച്ചിയില്‍ നിന്ന് 5 ബോട്ടുമായി നേവി വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. എൻ.ഡി.എഫ്.ആറിന്റെ യൂണിറ്റ്, നേവിയുടെ രണ്ട് ഹെലികോപ്റ്റര്‍ മാനന്തവാടി, വൈത്തിരി എന്നിവിടങ്ങളില്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങും. കണ്ണൂര്‍ ഡി.എസ്.സി.യുടെ ഒരു കമ്പനിയും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. റവന്യ വകുപ്പിന്റെ മുഴുവന്‍ സംവിധാനവും രക്ഷാപ്രവര്‍ത്തനത്തിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.