Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാർത്താകാർഡുകൾ നീക്കം...

വാർത്താകാർഡുകൾ നീക്കം ചെയ്യൽ: മുഖ്യമന്ത്രിയോ സർക്കാറോ, ആവശ്യപ്പെട്ടില്ലെന്ന്​ മെറ്റ

text_fields
bookmark_border
വാർത്താകാർഡുകൾ നീക്കം ചെയ്യൽ: മുഖ്യമന്ത്രിയോ സർക്കാറോ, ആവശ്യപ്പെട്ടില്ലെന്ന്​ മെറ്റ
cancel

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ​നി​ന്ന് വാ​ർ​ത്ത​ക​ളു​ടെ കാ​ർ​ഡു​ക​ൾ നീ​ക്കി​യ​ത് സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്റെ​യോ മു​ഖ്യ​മ​ന്ത്രി​യു​ടെ​യോ നി​ർ​ദേ​ശ​പ്ര​കാ​ര​മ​ല്ലെ​ന്ന് മെ​റ്റ വി​ശ​ദീ​ക​ര​ണം. കേ​ര​ള പൊ​ലീ​സി​ന് ഔ​ദ്യോ​ഗി​ക​മാ​യി ന​ൽ​കി​യ മ​റു​പ​ടി ക​ത്തി​ലാ​ണ് മെ​റ്റ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കി​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഉ​ത്ത​ര​വോ നി​ർ​ദേ​ശ​മോ സ​ർ​ക്കാ​ർ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും മെ​റ്റ അ​റി​യി​ച്ചു.

സ​ർ​ക്കാ​റി​ന്​ താ​ൽ​പ​ര്യ​മി​ല്ലാ​ത്ത വാ​ർ​ത്ത​ക​ളും കാ​ർ​ഡു​ക​ളും നീ​ക്കം ചെ​യ്യാ​ൻ മെ​റ്റ​യോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​ക​ളു​ണ്ടാ​യെ​ന്നു​മു​ള്ള ആ​​രോ​പ​ണം പ്ര​തി​പ​ക്ഷം ഉ​ൾ​പ്പെ​ടെ ഉ​ന്ന​യി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ മെ​റ്റ​യു​ടെ വി​ശ​ദീ​ക​ര​ണം. റി​പ്പോ​ർ​ട്ട​ർ ചാ​ന​ലി​ന്‍റെ 16 വാ​ർ​ത്താ​കാ​ർ​ഡു​ക​ൾ നീ​ക്കി​യ​ത് സ​ർ​ക്കാ​ർ പ​റ​ഞ്ഞി​ട്ട​ല്ല. ഓ​ട്ടോ​മേ​റ്റ​ഡ് സി​സ്റ്റ​ത്തി​ലെ സാ​ങ്കേ​തി​ക പി​ഴ​വ് കാ​ര​ണ​മാ​ണ് ഇ​ങ്ങ​നെ സം​ഭ​വി​ച്ച​ത്.

പി​ന്നീ​ട് ഇ​വ വീ​ണ്ടെ​ടു​ത്തെ​ന്നും മെ​റ്റ വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. സ​ർ​ക്കാ​റി​​ന്റെ​യോ കോ​ട​തി​യു​ടെ​യോ പൊ​ലീ​സ്​ പോ​ലെ​യു​ള്ള ലോ ​എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ അ​തോ​റി​റ്റി​യു​ടെ​യോ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല ചാ​ന​ലി​ന്‍റെ 16 ക​ണ്ട​ന്‍റു​ക​ൾ ഫേ​സ്ബു​ക്ക് ഉ​ൾ​പ്പെ​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ​നി​ന്ന് നീ​ക്കം​ചെ​യ്ത​ത്. ഓ​ട്ടോ​മേ​റ്റ​ഡ് സി​സ്റ്റ​ത്തി​ന്‍റെ പി​ഴ​വു​കൊ​ണ്ടാ​ണ​ത് സം​ഭ​വി​ച്ച​ത്. ആ​ഗ​സ്റ്റ് 15ന് ​ഈ 16 ക​ണ്ട​ന്‍റു​ക​ളും വീ​ണ്ടും പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടെ​ന്നും വി​ശ​ദീ​ക​ര​ണ മ​റു​പ​ടി​യി​ൽ മെ​റ്റ വ്യ​ക്​​ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രാ​യ ഉ​ള്ള​ട​ക്കം ഫേ​സ്​​ബു​ക്ക് ഉ​ൾ​പ്പെ​ടെ സാ​മൂ​ഹി​ക​മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ​നി​ന്ന് മെ​റ്റ നീ​ക്കം​ചെ​യ്​​തെ​ന്നും ഇ​തി​നു പി​ന്നി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലു​ണ്ടാ​യെ​ന്നു​മാ​യി​രു​ന്നു രാ​ഷ്ട്രീ​യാ​രോ​പ​ണം.

എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ ഒ​രു നി​ർ​ദേ​ശ​വും മെ​റ്റ​ക്ക്​ ന​ൽ​കി​യി​ല്ലെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും വ്യ​ക്​​ത​മാ​ക്കി​യ​ത്. വി​വാ​ദം തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് എ​ന്തു​കൊ​ണ്ടാ​ണ്​ ഉ​ള്ള​ട​ക്കം നീ​ക്കം ചെ​യ്ത​തെ​ന്ന്​ ആ​രാ​ഞ്ഞ്​ കേ​ര​ള പൊ​ലീ​സ് സൈ​ബ​ർ ഡി​വി​ഷ​ൻ എ​സ്.​പി അ​ങ്കി​ത് അ​ശോ​ക് മെ​റ്റ​ക്ക്​ ക​ത്ത​യ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chief ministerCyber PoliceSocial Media
News Summary - Removal of News Cards: Meta clarifies that neither the Chief Minister nor the government requested it
Next Story