Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'രക്ഷാപ്രവർത്തനം’:...

'രക്ഷാപ്രവർത്തനം’: എസ്​.ഐ.ടി പുതിയ സമഗ്ര റിപ്പോർട്ട് നൽകും

text_fields
bookmark_border
രക്ഷാപ്രവർത്തനം’: എസ്​.ഐ.ടി പുതിയ സമഗ്ര റിപ്പോർട്ട് നൽകും
cancel

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള സ​ദ​സ്സ് യാ​ത്ര​ക്കി​ടെ മു​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ ഗ​ൺ​മാ​ൻ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ കെ.​എ​സ്.​യു-​യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ മ​ർ​ദി​ച്ച കേ​സി​ൽ സ​മ​ഗ്ര​മാ​യ പു​തി​യ റി​പ്പോ​ർ​ട്ട് പ്ര​ത്യേ​കാ​ന്വേ​ഷ​ണ​സം​ഘം (എ​സ്.​ഐ.​ടി) കോ​ട​തി​ക്ക്​ സ​മ​ർ​പ്പി​ക്കും. കേ​സി​ൽ പ്ര​തി​ക​ളാ​യ ഗ​ൺ​മാ​ൻ​മാ​ര​ട​ക്കം അ​ഞ്ച്​ പൊ​ലീ​സു​കാ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ശ​നി​യാ​ഴ്​​ച ആ​ല​പ്പു​ഴ സെ​ഷ​ൻ​സ്​ കോ​ട​തി ജ​ഡ്ജി ഹ​ണി എം. ​വ​ർ​ഗീ​സ്​ പ​രി​ഗ​ണി​ക്കും. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളാ​നു​ള്ള ​തെ​ളി​വു​ക​ൾ നി​ര​ത്തി​യാ​ണ്​ റി​പ്പോ​ർ​ട്ട്​ ത​യാ​റാ​ക്കി​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം ജാ​മ്യ​ഹ​ര​ജി പ​രി​ഗ​ണി​ച്ച​പ്പോ​ൾ എ​സ്.​ഐ.​ടി​യോ​ടും പ്രോ​സി​ക്യൂ​ഷ​നോ​ടും വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യ​ത​ട​ക്കം ചി​ല സം​ശ​യ​ങ്ങ​ൾ കോ​ട​തി ചോ​ദി​ച്ചി​രു​ന്നു. അ​തി​നു​ള്ള മ​റു​പ​ടി​യും പ്ര​തി​ക​ളു​ടെ മു​ൻ​കൂ​ർ ജ്യാ​മാ​പേ​ക്ഷ ത​ള്ളാ​ൻ ആ​വ​ശ്യ​മാ​യ കൂ​ടു​ത​ൽ തെ​ളി​വു​ക​ളു​മു​ണ്ടെ​ന്നാ​ണ്​ വി​വ​രം.

പ്ര​തി​ക​ൾ​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നു​ള്ള 308ാം വ​കു​പ്പ് ചു​മ​ത്തി​യ എ​സ്.​ഐ.​ടി റി​പ്പോ​ർ​ട്ടി​ലെ വൈ​രു​ധ്യം കോ​ട​തി ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. പ്ര​തി​ക​ൾ കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങാ​നെ​ത്തി​യ​ത​റി​ഞ്ഞ്​ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ​ചേ​ർ​ത്ത​ത്​​ എ​ന്തി​നാ​യി​രു​ന്നു​വെ​ന്നാ​ണ് കോ​ട​തി അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട്​ ചോ​ദി​ച്ച​ത്. ഇ​തി​നു​ള്ള കാ​ര​ണ​വും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ.​ഡി.​ജി.​പി എം.​ആ​ർ. അ​ജി​ത് കു​മാ​റി​ന്റെ ഓ​ഫി​സി​ൽ റി​പ്പോ​ർ​ട്ടു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ഭാ​ഗ​ത്തി​ലെ ര​ണ്ടു ഗ്രേ​ഡ് എ​സ്.​ഐ​മാ​രെ ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ​സം​ഘം ആ​ല​പ്പു​ഴ​യി​ൽ വി​ളി​ച്ചു​വ​രു​ത്തി ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​വ​രി​ൽ​നി​ന്ന്​ ചി​ല നി​ർ​ണാ​യ​ക​വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. രേ​ഖ​ക​ളി​ൽ കൃ​ത്രി​മം ന​ട​ത്തി​യെ​ന്ന എ​സ്.​ഐ.​ടി നി​ഗ​മ​നം ശ​രി​വെ​ക്കു​ന്ന​താ​ണി​ത്. എ.​ഡി. തോ​മ​സ്​ എം.​എ​ൽ.​എ​യെ​യും യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ നേ​താ​വ്​ അ​ജ​യ് ജ്യു​വ​ൽ കൂ​ര്യാ​ക്കോ​സി​നെ​യും മ​ർ​ദി​ക്കു​ന്ന വി​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പ്രോ​സി​ക്യൂ​ഷ​നും ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​വ​രു​ടെ അ​ഭി​ഭാ​ഷ​നും ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ളി​ൽ പ്ര​തി​ഭാ​ഗം സം​ശ​യം​പ്ര​ക​ടി​പ്പി​ച്ച​തോ​ടെ ആ​ധി​കാ​രി​ത ഉ​റ​പ്പാ​ക്കാ​ൻ സം​ഭ​വ​സ​മ​യ​ത്ത് പൊ​ലീ​സ്​ കാ​മ​റ​മാ​ൻ ചി​ത്രീ​ക​രി​ച്ച വി​ഡി​യോ അ​ട​ക്ക​മു​ള്ള ദൃ​ശ്യ​ങ്ങ​ളും നി​ല​വി​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ദൃ​ശ്യ​ങ്ങ​ളു​ടെ ഫോ​റ​ൻ​സി​ക് ഫ​ല​വും ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayalappuzaSIT investigationNavakerala busKerala
News Summary - Rescue operation SIT to issue new comprehensive report
Next Story