ഭിന്നശേഷി സംവരണം: എയ്ഡഡ് മാനേജ്മെന്റുകളുടെ വാദം അടിസ്ഥാനരഹിതമെന്ന്
text_fieldsകോഴിക്കോട്: എയ്ഡഡ് മേഖലയില്‍ ഭിന്നശേഷിക്കാര്‍ക്ക് സംവരണം ഉറപ്പാക്കുന്നതിന് യോഗ്യരായ ആളുകളെ കിട്ടാനില്ലെന്ന മാനേജ്മെന്റുകളുടെ വാദം അടിസ്ഥാനരഹിതമാണെന്ന് കേരള ഫെഡറേഷന് ഓഫ് ദ ബ്ലയിന്റ് ഭാരവാഹികൾ വാർത്ത സമ്മേളത്തിൽ പറഞ്ഞു. വിവരാവകാശ പ്രകാരം 54 എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നിന്നു വിവരം ശേഖരിച്ചപ്പോൾ 1408 ഭിന്നശേഷി ഉദ്യോഗാര്‍ഥികൾ ജോലിക്ക് രജിസ്റ്റര്‍ ചെയ്ത് കാത്തിരിപ്പുണ്ട്.
എൽ.പി.എസ്.ടി- 216, യു.പി.എസ്.ടി- 643, എച്ച്.എസ്.ടി -398, എച്ച്.എസ്.എസ്.ടി-145 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തവരുടെ കണക്ക്. ഇത്രയും ആളുകൾ ജോലിക്ക് കാത്തിരിക്കുമ്പോഴാണ് ഉദ്യോഗാർഥികളെ കിട്ടാനില്ലെന്ന് മാനേജ്മെന്റുകൾ പറയുന്നത്. ഭിന്നശേഷി സംവരണ നിയമം നിലവില്‍ വന്ന കാലഘട്ടങ്ങളില്‍തന്നെ സംവരണം നടപ്പാക്കിയിരുന്നെങ്കില്‍ എയ്ഡഡ് മാനേജ്മെന്റുകള്‍ക്ക് ഇത്തരത്തില്‍ ബാക്ക് ലോഗ് നികത്തേണ്ട അവസ്ഥ ഉണ്ടാകില്ലായിരുന്നു.
ഭിന്നശേഷി സമൂഹത്തിന് നഷ്ടപ്പെട്ട അവകാശങ്ങൾ സംരക്ഷിക്കുന്നതിന് സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. പ്രസിഡന്റ് ഡോ.സി. ഹബീബ്, നിര്‍വാഹക സമിതി അംഗം മാഹീന് സി. ആസാദ് ജനറല്‍ സെക്രട്ടറി അബ്ദുൽ ഹക്കീം എന്നിവർ വാർത്തസമ്മേളനത്തൽ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.