രേവന്ത് റെഡിക്കെതിരായ പരാമർശം: മുഖ്യമന്ത്രിയിൽ പ്രകടമായത് നിലവാര തകര്‍ച്ച -ഷാഫി പറമ്പില്‍ എം.പി
text_fieldsതിരുവനന്തപുരം: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡിക്കെതിരായ പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം.പിയും കെ.എം. ഷാജിയും. നിലവാര തകര്‍ച്ചയാണ് മുഖ്യമന്ത്രിയിൽ പ്രകടമാക്കിയതെന്ന് ഷാഫി പറമ്പില്‍ എം.പി. അധികാരം നഷ്ടമായതോടെ പിണറായിയുടെ ഒറിജിനല്‍ മുഖം പുറത്തുവന്നെന്നും ഡാഷ് മോനേ വിളക്ക് വീട്ടില്‍ ഇരുന്ന് അദ്ദേഹത്തിന് സ്വയം പഴിക്കേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രളയ അഴിമതി ആരോപണത്തിലും സര്‍ക്കാരിനെതിരെ ഷാഫി വിമര്‍ശനം ഉന്നയിച്ചു. അഴിമതിക്കുവേണ്ടി ജനങ്ങളെ കൊലപ്പെടുത്തിയെന്നും വെളിപ്പെട്ടത് പ്രതിപക്ഷത്തിന്റേത് ആരോപണമല്ല. സംഭവത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ഷാഫി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് വേങ്ങര യു.ഡി.എഫ് സ്ഥാനാർഥി കെ.എം. ഷാജിയും രംഗത്തെത്തി. ഡാഷ് മോനേ രേവന്താ എന്നത് മുഖ്യമന്ത്രിയുടെ രീതിയുടെയും സ്വഭാവത്തിന്റെയും പ്രശ്നമാണെന്ന് കെ.എം. ഷാജി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
വേങ്ങരയിലെ എല്‍.ഡി.എഫ് സ്ഥാനാർഥിക്ക് രാഷ്ട്രീയം അറിയില്ല. അതുകൊണ്ടാണ് വേങ്ങരക്കാരനായ സ്ഥാനാഥി വേണമെന്നൊക്കെ പറഞ്ഞത്. അതൊക്കെ തമാശയായിട്ട് കാണുന്നു. വേങ്ങരയില്‍ യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കും, കെ.എം. ഷാജി കൂട്ടിച്ചേര്‍ത്തു. രേവന്ത് റെഡിയുടെ 'പോ മോനെ വിജയാ' പരാമര്‍ശത്തിന് 'ഡാഷ് മോനേ രേവന്താ… വിശദമായ മറുപടി വരുന്നുണ്ട്' എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മുഖ്യമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാള്‍ കാണിക്കേണ്ട മര്യാദകളുണ്ട്. അതിനൊക്കെ ചേര്‍ന്ന രീതിയിലാണോ അദ്ദേഹത്തിന്റെ ഇടപെടലെന്ന് സ്വയം ചിന്തിക്കട്ടെ. അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തില്‍ ഞാനും പരസ്യമായി മറുപടി പറയാന്‍ പോകുന്നുണ്ട്. ആ മറുപടി കൊടുക്കും. ഇപ്പോള്‍ വിശദമായി പറയുന്നില്ല. അതിനാല്‍ ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട്', എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നേമത്തെ സ്ഥാനാർഥി കെ.എസ്. ശബരീനാഥനൊപ്പം നടത്തിയ റോഡ് ഷോയിലായിരുന്നു മലയാളത്തില്‍ രേവന്ത് റെഡിയുടെ സിനിമാ ഡയലോഗ്. പിണറായി വിജയന്റെ എക്സ്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരുമെന്നും രേവന്ത് റെഡി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിയെ തെലങ്കാനയുടെ വികസനത്തില്‍ നേരിട്ടുള്ള ചര്‍ച്ചക്ക് ക്ഷണിച്ചുള്ള കത്ത് രേവന്ത് റെഡി പുറത്തുവിട്ടിരുന്നു. കത്തില്‍ കോണ്‍ഗ്രസ് ഭരണത്തിലെ തെലങ്കാനയിലെ വികസനവും കേരളത്തിലെ വികസനവും താരതമ്യം ചെയ്യാന്‍ തയാറെന്നാണ് അറിയിക്കുന്നത്. രേവന്ത് റെഡിയുടെ ഔദ്യോഗിക കത്തിലും 'നീ പോ മോനെ വിജയാ' എന്ന് ആവര്‍ത്തിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

