Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആർ.എസ്.എസ് നേതാവി​​നെ പ​ങ്കെടുപ്പിച്ച് വന്ദേമാതരം സെമിനാർ; വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളും

text_fields
bookmark_border
ആർ.എസ്.എസ് നേതാവി​​നെ പ​ങ്കെടുപ്പിച്ച് വന്ദേമാതരം സെമിനാർ; വിദ്യാർഥി പ്രതിഷേധത്തിനിടെ പൊലീസുമായി ഉന്തും തള്ളും
cancel

കാസർകോട്: കാസർകോട് കേരള കേന്ദ്ര സർവകലാശാലയിൽ ആർ.എസ്.എസ് നേതാവി​​നെ പ​ങ്കെടുപ്പിച്ച് ദേശീയ സെമിനാർ നടത്തുന്നതിനെതി​രെ വിദ്യാർഥികളുടെ കനത്ത പ്രതിഷേധം. ഏറെ നേരം സംഘർഷാവസ്ഥ നിലനിന്ന കാമ്പസിൽ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. വന്ദേമാതരം 150-ാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ ആർ.എസ്.എസ് നേതാവ് ജെ. നന്ദകുമാറിനെ പങ്കെടുപ്പിക്കുന്നതിനെതിരെയാണ് വിദ്യാർഥികൾ പ്രതിഷേധിച്ചത്.

എസ്.എഫ്.ഐ, എൻ.എസ്.യു.ഐ, എം.എസ്.എഫ്, എ.ഐ.എസ്.എഫ് തുടങ്ങിയ വിദ്യാർഥി സംഘടനകൾ സംയുക്തമായി രംഗത്തെത്തി. സംഘപരിവാർ പശ്ചാത്തലമുള്ള അഖില ഭാരതീയ സാഹിത്യ പരിഷത്തുമായി ചേർന്നാണ് വന്ദേമാതരം വാർഷികം ആഘോഷിക്കാൻ സർവകലാശാല തീരുമാനിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെയാണ് പരിപാടി. പരിപാടിയുടെ ബ്രോഷർ പുറത്തുവന്നതിനു പിന്നാലെ പ്രതിഷേധവുമായി വിദ്യാർഥികൾ രംഗത്തെത്തി. ക്യാമ്പസിനകത്ത് പരിപാടി നടത്താൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ വിദ്യാർഥികൾ, 'ആർ.എസ്.എസ്. ഗോ ബാക്ക്' മുദ്രാവാക്യങ്ങൾ മുഴക്കി.

സർവകലാശാലയുടെ പ്രധാന കവാടത്തിനു മുന്നിലും സെമിനാർ നടക്കുന്ന ലൈബ്രറി ഹാളിന്റെ കവാടങ്ങളിലും വിദ്യാർഥികൾ ഉപരോധ സമരം നടത്തി. സെമിനാർ ഹാളിനകത്തേക്ക് കയറ്റിവിടണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ല. വിദ്യാർഥികളുടെ ഐഡി കാർഡുകൾ പരിശോധിച്ചശേഷവും അകത്തേക്ക് കയറ്റാൻ പൊലീസ് കൂട്ടാക്കിയില്ലെന്നും എ.ബി.വി.പിക്കാരെ മാത്രമാണ് അകത്തേക്ക് കയറ്റിവിട്ടതെന്നും വിദ്യാർഥികൾ ആരോപിച്ചു.

വിദ്യാർഥികളെ അകത്തു കയറ്റരുതെന്ന് വൈസ് ചാൻസലർ പറഞ്ഞതായി പൊലീസ് അറിയിച്ചെന്ന് വിദ്യാർഥികൾ പറഞ്ഞു. സർവകലാശാലയിൽ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുമ്പോൾ കാമ്പസ് യൂണിയനുമായി സംസാരിക്കുകയോ ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് വിദ്യാർഥി യൂണിയൻ നേതാക്കൾ പറഞ്ഞു.

വൻ പൊലീസ് സന്നാഹമാണ് കാമ്പസിൽ ഒരുക്കിയത്. ജലപീരങ്കിയും സ്ട്രൈക്കിങ് ഫോഴ്സും ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ കാമ്പസിൽ നിലയുറപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - RSS leader at Vande Mataram seminar; Student protest, scuffle with police
Next Story