റബർ സബ്സിഡി: വിവാദ വ്യവസ്ഥയിൽ തിരുത്തുമായി കേന്ദ്രം
text_fieldsകോട്ടയം: കേരളത്തിലെ റബർ കർഷകർക്ക് തിരിച്ചടിയായി റബർ സബ്സിഡി വിതരണത്തിൽ കേന ്ദ്രം െകാണ്ടുവന്ന വിവാദ വ്യവസ്ഥയിൽ തിരുത്ത്. ഇതോടെ ആവർത്തന കൃഷി ചെയ്യുന്ന റബർ കർ ഷകർക്കും പുതുതായി കൃഷി ചെയ്യുന്നവർക്കും ഒരേപോലെ സബ്സിഡി ലഭിക്കും.
സബ്സിഡി തുകയു ടെ 75 ശതമാനം പുതുതായി കൃഷി ചെയ്യുന്നവർക്കും 25 ശതമാനം ആവർത്തന കൃഷിക്കാർക്കും നൽകിയ ാൽ മതിയെന്നായിരുന്നു കഴിഞ്ഞ വർഷം കേന്ദ്ര വാണിജ്യ മന്ത്രാലയം കൊണ്ടുവന്ന നിബന്ധന. പുതുകൃഷി നാമമാത്രമായതിനാൽ കേരളത്തിന് ഇൗ വ്യവസ്ഥ തിരിച്ചടിയാണെന്ന് ചൂണ്ടിക്കാട്ടി കർഷകരും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിലെ ഏഴുലക്ഷം റബർ കർഷകരിൽ മുക്കാൽ ഭാഗവും ആവർത്തന കൃഷിക്കാരായതിനാൽ സബ്സിഡി കിട്ടാനുള്ള സാധ്യത ഇതിലൂടെ ഇല്ലാതാകുന്ന സ്ഥിതിയുണ്ടായിരുന്നു. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് തുക ഒഴുക്കാൻ ലക്ഷ്യമിട്ടാണ് ഇൗ നിബന്ധനയെന്നും ആക്ഷേപം ഉയർന്നു.
കർഷക പ്രതിഷേധം ഉയർന്നതോെട കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനവും സംസ്ഥാനത്തുനിന്നുള്ള എം.പിമാരും വാണിജ്യ മന്ത്രിയുമായി ബന്ധപ്പെട്ടിരുന്നു. തിരുത്താൻ കണ്ണന്താനം ഏറെ സമ്മർദവും ചെലുത്തി. ആവർത്തന കൃഷിക്ക് നൽകുന്ന തുകയിലുണ്ടാകുന്ന കുറവ് ഉൽപാദത്തെ ബാധിക്കുമെന്ന് കാട്ടി റബർ ബോർഡും വാണിജ്യ മന്ത്രാലയത്തിന് കത്ത് നൽകി. ഇതേ തുടർന്ന് റബർ ബോർഡ് പ്രൊഡക്ഷൻ കമീഷൺ സാബു പി. ഇടിക്കുളയെ അടക്കം പെങ്കുടപ്പിച്ച് നടത്തിയ മന്ത്രിതല യോഗത്തിലാണ് അനുപാതം മാറ്റാൻ തീരുമാനിച്ചത്. ഇതിനുപിന്നാലെ സബ്സിഡിക്ക് അപേക്ഷിക്കാനുള്ള തീയതി ജനുവരി 31 വരെയാക്കാനും റബർ േബാർഡ് തീരുമാനിച്ചു.
അതേസമയം, ഉത്തരവ് വാണിജ്യ മന്ത്രാലയം തിരുത്തിയെങ്കിലും കർഷകർ ആശങ്കയിൽ തന്നെയാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപമാക്കി ബോര്‍ഡ് ആസ്ഥാനവും അവിടേക്കു മാറ്റാനുള്ള ശ്രമമാണ് അണിയറയില്‍ നടക്കുന്നതെന്ന് കർഷകർ പറയുന്നു. ഇതിെൻറ ഭാഗമായിരുന്നു പുതുകൃഷിക്കുള്ള അധിക ധനസഹായമെന്ന് ഇവർ കുറ്റപ്പെടുത്തുന്നു.
പുതിയ സബ്സിഡി നടപടികള്‍ അനുസരിച്ച് രണ്ടുഹെക്ടര്‍ വരെ കൃഷിക്ക് കേരളത്തിലും തമിഴ്നാട്ടിലും 25,000 രൂപ നല്കുമ്പോൾ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അഞ്ചു ഹെക്ടറിനുവരെ സബ്സിഡി നല്‍കും തുക 35,000 രൂപയും. നേരേത്ത, കേരളത്തെ അവഗണിച്ച് ത്രിപുര കേന്ദ്രീകരിച്ച് കയറ്റുമതി മേഖല പ്രഖ്യാപിച്ചതിനു പിന്നിലും ഇതേ നീക്കങ്ങളായിരുന്നെന്ന് റബര്‍ കര്‍ഷകര്‍ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.