ശബരിമല; നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ്
text_fieldsപത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ ജനുവരി 15വരെ നീട്ടണമെന്ന് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ. ഇക്കാര്യം ആവശ്യപ്പെട്ട് ജില്ലാ കലക്ടർ പി.ബി നൂഹിന് അദ്ദേഹം കത്ത് നൽകി. നിരോധനാജ്ഞ ഇന്ന് അവസാനിക്കാനിരിക്കെയാണ് പൊലീസിന്‍റെ നീക്കം. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്‍റെയും സ്‌പെഷ്യല്‍ ഓഫീസറുടെയും റിപ്പോര്‍ട്ടുകള്‍ കൂടി പരിഗണിച്ച് കലക്ടര്‍ വിഷയത്തില്‍ തീരുമാനമെടുക്കും.
അതേസമയം, നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ പത്തനംതിട്ട ജില്ല കലക്ടർ 15ന് അർധരാത്രി മുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അതിനിടെ, ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ഉടന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.