ശബരിമലയിൽ ശയന പ്രദിക്ഷണം: സത്യവാങ്മൂലം വൈകിയതിൽ കോടതിക്ക് അതൃപ്തി
text_fieldsകൊച്ചി: ശബരിമലയിൽ ശയന പ്രദിക്ഷണം തടയുന്നതുമായി ബന്ധപ്പെട്ട് സർക്കാർ സത്യവാങ്മൂലം സമർപ്പിക്കാൻ വൈകിയതിൽ ഹൈകോടതിക്ക് അതൃപ്തി. പതിനൊന്നാം മണിക്കൂറിൽ സത്യവാങ്മൂലം സമർപ്പിച്ചാൽ എങ്ങനെ പരിശോധിക്കുമെന്ന് കോടതി ചോദിച്ചു. തുടർന്ന് ഹരജി തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. മുദ്രെവച്ച കവറിൽ സർക്കാർ ചില രേഖകൾ ഹാജരാക്കിയിരുന്നു. അതും തിങ്കളാഴ്ച പരിഗണിക്കാമെന്നു കോടതി അറിയിച്ചു.
നിയമം കൈയിലെടുക്കരുതെന്നു ഹരജിക്കാരോട് ആവശ്യപ്പെട്ട കോടതി അതിന് മുന്നിൽ കണ്ണുകെട്ടി നിൽക്കാനാവില്ലെന്നും വ്യക്തമാക്കി. എല്ലാവരും ഇക്കാര്യത്തിൽ സഹകരിക്കണം. ചിലർക്ക് സ്വകാര്യ താൽപര്യങ്ങളുണ്ട്. ശബരിമലയിൽ എത്രയും വേഗം സമാധാന അന്തരീക്ഷം തിരികെ കൊണ്ടുവരണമെന്നും കോടതി സർക്കാറിനോട് നിർദേശിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.