Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമല നെയ്യ് ക്രമക്കേട്; ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ

text_fields
bookmark_border
രേഖപ്പെടുത്തിയത് കേസിലെ ആദ്യ അറസ്റ്റ്
ശബരിമല നെയ്യ് ക്രമക്കേട്; ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ
cancel

പത്തനംതിട്ട: ശബരിമല നെയ്യുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ ട്രാൻസ്‌പോർട്ട് കരാറുകാരൻ ബിനു അറസ്റ്റിൽ. ശബരിമല സന്നിധാനത്തേക്കുള്ള നെയ്യ് മറിച്ച് വിറ്റെന്ന കേസിൽ രേഖപ്പെടുത്തുന്ന ആദ്യ അറസ്റ്റാണിത്. 11,040 കിലോഗ്രാം നെയ്യ് തമിഴ്നാട്ടിലെ രണ്ടു ഏജൻസികൾക്ക് ബിനു മറിച്ചു വിറ്റെന്നാണ് വിജിലൻസ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ശബരിമലയിലേക്ക് എത്തിക്കാന്‍ നെയ്യ് കൈപ്പറ്റിയ ശേഷം വ്യാജ രേഖ ചമച്ച് തമിഴ്‌നാട്ടിലുള്ള ശ്രീ വെങ്കിടേശ്വര ട്രേഡേഴ്‌സ്, ലിയോ ട്രേഡേഴ്‌സ് എന്നീ ഏജൻസികൾക്കാണ് മറിച്ചുവിറ്റത്. ഇതുവഴി വൻ സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നും കൃത്രിമ രേഖകള്‍ കാണിച്ചാണ് നെയ്യ് ചെക്ക് പോസ്റ്റ് കടത്തിയതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

മഹോത്സവത്തോടനുബന്ധിച്ച് പത്തനംതിട്ടയിലെ മില്‍മയില്‍നിന്നും ശബരിമലയിലേക്ക് നെയ്യ് എത്തിക്കാനുള്ള ട്രാന്‍സ്‌പോര്‍ട്ട് കരാറുകാരനായിരുന്നു ബിനു. ശബരിമലയിൽ 20000 യൂനിറ്റ് അരവണയുണ്ടാക്കാന്‍ മില്‍മയില്‍നിന്ന് വാങ്ങിയ നെയ്യിൽ ഒരു ഭാഗം വില്‍പന നടത്തുകയും ശബരിമലയില്‍ നിലവാരം കുറഞ്ഞ നെയ്യ് എത്തിക്കുകയും ചെയ്‌തെന്നാണ് കേസ്. ദേവസ്വം ബോർഡിന് രണ്ടര കോടി നഷ്ടം ഉണ്ടായെ മിൽമക്ക് പകരം വില കുറഞ്ഞ നെയ്യ് എത്തിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്.

കരാര്‍ പ്രകാരമുള്ള മുഴുവന്‍ നെയ്യും ശബരിമലയില്‍ എത്തിയില്ലെന്ന് മുമ്പ് ആരോപണമുയര്‍ന്നിരുന്നു. തുടർന്ന്, ഹൈകോടതിയുടെ ദേവസ്വം ബെഞ്ച് ഇതിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടുകയുണ്ടായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ബിനുവിന്റെ അറസ്റ്റ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sabarimala Ghee Scam: Transport Contractor Binu Arrested
Next Story