Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightശബരിമല...

ശബരിമല സ്വ​ർ​ണ​പാ​ളി​ക​ളി​ൽ​നി​ന്ന്​ സാ​മ്പി​ൾ മു​റി​ച്ചെ​ടു​ത്ത​​പ്പോ​ൾ പ​ല ഭാ​ഗ​ത്തും തു​ള വീ​ണു; പരിഹരിക്കണമെന്ന്​ തന്ത്രി

text_fields
bookmark_border
ശബരിമല സ്വ​ർ​ണ​പാ​ളി​ക​ളി​ൽ​നി​ന്ന്​ സാ​മ്പി​ൾ മു​റി​ച്ചെ​ടു​ത്ത​​പ്പോ​ൾ പ​ല ഭാ​ഗ​ത്തും തു​ള വീ​ണു; പരിഹരിക്കണമെന്ന്​ തന്ത്രി
cancel
camera_alt

ശ​ബ​രി​മ​ല​യി​ൽ സ്വ​ർ​ണ​പാ​ളി​ക​ളി​ൽ​നി​ന്ന്​ ശേ​ഖ​രി​ച്ച സാ​മ്പി​ൾ നി​റ​ച്ച പെ​ട്ടി​യു​മാ​യി മ​ല​യി​റ​ങ്ങു​ന്നു

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത്​ ശ്രീ​കോ​വി​ലി​ലെ സ്വ​ർ​ണ​പാ​ളി​ക​ളി​ൽ​നി​ന്ന്​ കേ​സ്​ അ​ന്വേ​ഷി​ക്കു​ന്ന പ്ര​​ത്യേ​ക സം​ഘം സാ​മ്പി​ൾ ശേ​ഖ​രി​ച്ച​പ്പോ​ൾ പാ​ളി​ക​ളി​ൽ അ​പാ​ക​ത. പാ​ളി​ക​ളി​ൽ നി​ന്ന്​ സാ​മ്പി​ൾ മു​റി​ച്ചെ​ടു​ത്ത​​പ്പോ​ൾ പ​ല ഭാ​ഗ​ത്തും തു​ള വീ​ണും മ​റ്റും രൂ​പ​മാ​റ്റം വ​ന്ന അ​വ​സ്ഥ​യാ​ണ്. ഈ ​നി​ല​യി​ൽ പു​ന​സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ്​ ഇ​ട​പെ​ട്ട്​ പ​രി​ഹ​രി​ച്ച്​ പൂ​ർ​വ സ്ഥി​തി​യി​ലാ​ക്ക​ണ​മെ​ന്ന് ത​ന്ത്രി ക​ണ്ഠ​ര​ര്​ മ​ഹേ​ഷ്​ മോ​ഹ​ന​ര്​ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

എ​സ്.​പി. ശ​ശി​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ശാ​സ്ത്രീ​യ വി​ശ​ക​ല​ന​ത്തി​നാ​യി ക​ട്ടി​ള​പാ​ളി​ക​ൾ, ദ്വാ​ര​പാ​ല​ക ശി​ൽ​പ​പാ​ളി​ക​ൾ, പ്ര​ഭാ മ​ണ്ഡ​ലം എ​ന്നി​വ കൂ​ടാ​തെ ക​ന്നി​മൂ​ല ഒ​ഴി​ച്ചു​ള്ള മ​റ്റ്​ മൂ​ന്ന്​ വ​ശ​ങ്ങ​ളി​ലെ​യും തൂ​ണു​ക​ളി​ൽ നി​ന്നും സ്വ​ർ​ണ​ത്തി​ന്‍റെ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു.

പാ​ളി​ക​ൾ ഇ​ള​ക്കി​യെ​ടു​ത്ത്​ പ്ര​ത്യേ​കം ക്ര​മീ​ക​രി​ച്ച മു​റി​യി​യി​ലേ​ക്ക്​ മാ​റ്റി​യാ​ണ്​ സാ​മ്പി​ൾ ശേ​ഖ​രി​ച്ച​ത്. ലീ​ഗ​ൽ മെ​ട്രോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഗോ​ൾ​ഡ് അ​സെ​സ്മെ​ന്‍റ് വി​ദ​ഗ്ധ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ തു​ട​ങ്ങി 24 മ​ണി​ക്കൂ​റോ​ളം എ​ടു​ത്ത്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക്ക്​ ശേ​ഷം പാ​ളി​ക​ൾ വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ലാ​ണ്​ യ​ഥാ​സ്ഥാ​ന​ങ്ങ​ളി​ൽ പു​നഃ​സ്ഥാ​പി​ച്ച​ത്. ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ൾ ജം​ഷ​ഡ്​​പൂ​രി​ലെ ലാ​ബി​ലാ​കും പ​രി​ശോ​ധ​ന​ക്ക്​ അ​യ​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SabarimalaSabarimala Gold Missing Row
News Summary - Sabarimala gold layer sample collection issue
Next Story