ശബരിമല സ്വർണക്കൊള്ള: അന്വേഷണത്തിന് ഇ.ഡിയും
text_fieldsകൊച്ചി: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി) അന്വേഷണത്തിന്. ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചതോടെയാണ് ഇ.ഡിയും രംഗത്തെത്തുന്നത്. എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സി.ഐ.ആർ) രജിസ്റ്റർ ചെയ്ത് ഉടൻ നടപടികൾക്ക് തുടക്കമിടുമെന്നാണ് വിവരം.
കേസുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന വിലയരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം.
മുൻ ദേവസ്വം ബോർഡും പ്രതിപ്പട്ടികയിൽ
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കവർച്ചയിൽ അന്വേഷണം ഉന്നതരിലേക്കും. പ്രത്യേക അന്വേഷണസംഘം രജിസ്റ്റര്‍ ചെയ്ത കട്ടിളപ്പാളിയിലെ സ്വർണ മോഷണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ എഫ്.ഐ.ആറിലാണ് 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളെ പ്രതിയാക്കിയത്.
സി.പി.എം നേതാവും മുൻ എം.എൽ.എയും അന്നത്തെ ബോർഡ് പ്രസിഡന്റുമായ എ. പത്മകുമാർ, അംഗങ്ങളായ സി.പി.ഐ നേതാവ് കെ.പി. ശങ്കരദാസ്, എൻ. വിജയകുമാർ, ദേവസ്വം മുൻ കമീഷണർ എൻ. വാസു എന്നിവർ പ്രതികളായേക്കും. ഇതോടെ അന്വേഷണം ഉദ്യോഗസ്ഥരില്‍ മാത്രം ഒതുങ്ങാതെ ഉന്നതരിലേക്കും നീളുകയാണ്.
ഭരണസമിതിയെ എട്ടാം പ്രതിയായാണ് ചേർത്തിരിക്കുന്നത്. എന്നാൽ, ആരുടെയും പേര് എഫ്.ഐ.ആറിലില്ല. ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. അദ്ദേഹത്തിന്റെ സുഹൃത്ത് കൽപേഷ് ആണ് രണ്ടാം പ്രതി. 2019ലെ ദേവസ്വം കമീഷണറാണ് മൂന്നാം പ്രതി. എൻ. വാസുവായിരുന്നു അന്ന് ദേവസ്വം കമീഷണർ.
ഭരണസമിതിയുടെ അറിവോടെയാണ് കുറ്റകൃത്യം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ബോർഡ് അംഗങ്ങൾ ഗൂഢാലോചന നടത്തിയെന്നും ഇതിലൂടെ ബോർഡിന് നഷ്ടമുണ്ടായെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കട്ടിളപ്പാളികൾ മാറ്റിയത് ബോർഡ് അംഗങ്ങളുടെ അറിവോടെയാണെന്നും എഫ്.ഐ.ആറിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

