സന്നിധാനത്ത് തിരക്കേറി; ക്യൂ മണിക്കൂറുകൾ
text_fieldsശബരിമല: മണ്ഡലകാലം ആരംഭിച്ചശേഷം ഏറ്റവും വലിയ തിരക്കിനാണ് സന്നിധാനം ശനിയാഴ്ച സാ ക്ഷ്യം വഹിച്ചത്. വെള്ളിയാഴ്ച എട്ടരയോടെതന്നെ വലിയ നടപ്പന്തല്‍ നിറഞ്ഞു കവിഞ്ഞു. തീര് ഥാടകരുടെ നിര മരക്കൂട്ടം വരെ നീണ്ടു. മണിക്കൂറുകള്‍ ക്യൂവില്‍നിന്നാണ് തീര്ഥാടകര്ക ്ക് ദര്‍ശനം ലഭിച്ചത്.
ശനിയാഴ്ച പുലർച്ച മുതൽക്കേ വലിയ നടപ്പന്തലടക്കം തീർഥാടക രെക്കൊണ്ട് നിറഞ്ഞിരുന്നു. പുലര്‍ച്ച മുതല്‍ നെയ്യഭിഷേകത്തിനും വലിയ തിരക്ക് അനുഭവപ ്പെട്ടു. മണ്ഡല-മകരവിളക്ക് ഉത്സവത്തിെൻറ ഭാഗമായി വൃശ്ചികം ഒന്നിന് നട തുറന്ന് ഒരാഴ ്ച പിന്നിടുമ്പോള്‍ ശബരിമലയില്‍ ദര്‍ശനം തേടിയെത്തിയത് മൂന്നരലക്ഷത്തിലേറെ ഭക്തരാണ്. പ്രസാദവിതരണ കൗണ്ടറിന് മുന്നിലും അപ്പം, അരവണ വാങ്ങാനും വൻതിരക്കാണ് അനുഭവപ്പെടുന്നത്.
ചെറിയ സ്വകാര്യ- ടാക്സി വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടാന്‍ തീരുമാനിച്ചത് തീര്‍ഥാടകര്‍ക്ക് വളരെ അനുഗ്രഹമായിട്ടുണ്ട്. വരും ദിവസങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ വലിയ വർധന ഉണ്ടാകുമെന്നാണ് ദേവസ്വം അധികൃതരും പൊലീസും കരുതുന്നത്.
തീര്‍ഥാടകര്‍ക്കായി വിപുല സൗകര്യങ്ങളാണ് ദേവസ്വം ബോർഡും വിവിധ വകുപ്പുകളും ചേർന്ന് ഒരുക്കിയിട്ടുള്ളത്.
സൗജന്യ ഔഷധ കുടിവെള്ള വിതരണം, അന്നദാനം, സ്ട്രെച്ചര്‍ സര്‍വിസ്, സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയിലെ കാര്‍ഡിയോളജി യൂനിറ്റ്, ആയുര്‍വേദ-ഹോമിയോ ചികിത്സ സൗകര്യങ്ങള്‍, വിശുദ്ധി സേനാംഗങ്ങളുടെ ശുചീകരണം എന്നിവയൊക്കെ തീർഥാടകർക്ക് ഏറെ ഗുണം ചെയ്യുന്നുണ്ട്.
പരമേശ്വരന് നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തിയായി ചുമതലയേറ്റു
ശബരിമല: മാളികപ്പുറം പുതിയ മേല്‍ശാന്തിയായി ആലുവ പുളിയനം പാറക്കടവ് മാടവനയില്‍ എം.എസ്. പരമേശ്വരന് നമ്പൂതിരി സ്ഥാനമേറ്റു. രാവിലെ ഒമ്പതിനും ഒമ്പതരക്കുമിടയില് മാളികപ്പുറ ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനരരുടെ നേതൃത്വത്തില്‍ കലശാഭിഷേകം നടത്തി. തുടര്‍ന്ന് കൈപിടിച്ച് ശ്രീകോവിലില്‍ കൊണ്ടുപോയി മൂലമന്ത്രം ഉപദേശിച്ചുകൊടുത്തതോടെ ചടങ്ങുകള്‍ പൂര്‍ത്തിയായി.
മാളികപ്പുറത്തെ ഇനിയുള്ള എല്ലാ പൂജകളും പുതിയ മേല്‍ശാന്തിയുടെ കാര്‍മികത്വത്തിലാണ് നടക്കുക. വൃശ്ചികം ഒന്നിന് നടക്കേണ്ടിയിരുന്ന സ്ഥാനാരോഹണം പരമേശ്വരന് നമ്പൂതിരിയുടെ ബന്ധുവിെൻറ മരണത്തെ തുടര്‍ന്നാണ് ശനിയാഴ്ചത്തേക്ക് മാറ്റിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.