34ാം വയസ്സിൽ ഭദ്രാമ്മ ശബരിമല ദർശനം നടത്തിയെന്ന് മകനും
text_fieldsആലപ്പുഴ: അന്തരിച്ച സി.പി.എം നേതാവ് പി.കെ. ചന്ദ്രാനന്ദെൻറ ഭാര്യ വി.കെ. ഭദ്രാമ്മ 34ാം വയസ ്സിൽ ശബരിമല ദർശനം നടത്തിയെന്ന മകൾ ഉഷ വിനോദിെൻറ വെളിപ്പെടുത്തൽ ശരിയാണെന്ന് മ കൻ പ്രഫ. വി.സി. അശോകൻ. ആലപ്പുഴ എസ്.ഡി കോളജിൽ ഇക്കണോമിക്സ് വിഭാഗം മേധാവിയാണ് അ ശോകൻ.
തന്ത്രി കണ്ഠരര് മഹേശ്വരരുടെ അടുത്ത സുഹൃത്തായ ചന്ദ്രാനന്ദൻ 1969ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായിരിക്കെ മകൻ അശോകെൻറ ചോറൂണ് ശബരിമലയിൽ നടത്തിയിരുന്നു. അതിൽ ആറുവയസ്സുണ്ടായിരുന്ന താനും അമ്മയുടെ ഇളയ സഹോദരിമാരും പെങ്കടുെത്തന്ന് ഉഷ കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.
സഹോദരി പറഞ്ഞത് ശരിയാണെന്നും മുതിർന്നപ്പോൾ അമ്മയടക്കമുള്ളവർ ഇക്കാര്യം പലപ്പോഴും അനുസ്മരിക്കുന്നത് കേട്ടിട്ടുണ്ടെന്നും വി.സി. അശോകൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ചോറൂണിന് കണ്ഠരര് മഹേശ്വരരുതന്നെയാണ് നേതൃത്വം നൽകിയത്. ചന്ദ്രാനന്ദൻ സി.പി.എം നേതാവായതിനാൽ മകെൻറ ചോറൂണ് ചടങ്ങ് വിവാദമായിരുന്നു.
പത്രങ്ങളിൽ വാർത്തകളും പ്രത്യക്ഷപ്പെട്ടിരുന്നു. യുവതികളായ സ്ത്രീകൾക്ക്് നേരേത്ത ശബരിമലയിൽ നിലവിലുണ്ടായിരുന്ന ആരാധനസ്വാതന്ത്ര്യം ഇപ്പോൾ രണ്ട് യുവതികൾ ഉപയോഗിച്ചപ്പോൾ പരിഹാരക്രിയ നടത്തിയതിെൻറ വെളിച്ചത്തിലാണ് താൻ ഇക്കാര്യം തുറന്നുപറയുന്നതെന്ന് ഉഷ വിനോദ് വിശദീകരിച്ചിരുന്നു. മന്ത്രി ഇ.പി. ജയരാജെൻറ പേഴ്സനൽ സ്റ്റാഫിൽപെട്ട അവർ സി.പി.എം നേതാവ് ബി. വിനോദിെൻറ ഭാര്യയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.