Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൊച്ചി വിമാനത്താവളത്തിൽ ശബരിമല ഇടത്താവളം തുറന്നു
text_fieldsbookmark_border
നെടുമ്പാശ്ശേരി: ശബരിമലയിൽ തിരുപ്പതി മാതൃകയിൽ മെഗാ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചി വിമാനത്താവളത്തിലെ (സിയാൽ) ശബരിമല ഇടത്താവളം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീർഥാടന ടൂറിസത്തിന്റെ കൂടി ഭാഗമാക്കി ശബരിമലയെ മാറ്റും. ഒരു തീർഥാടകൻ പോലും പ്രയാസപ്പെടാത്ത, എല്ലാ സൗകര്യങ്ങളുമുള്ള തിരുപ്പതി മോഡൽ മെഗാ പ്രോജക്റ്റാകും ശബരിമലയിൽ നടപ്പാക്കുക. ഇത്തവണത്തെ മണ്ഡലകാലം കഴിഞ്ഞാൽ ശബരിമലയിൽ ദീർഘകാലാടിസ്ഥാനത്തിലുള്ള സൗകര്യങ്ങൾ വികസിപ്പിക്കാനുള്ള യോഗം വിളിക്കും.
പദ്ധതി നടപ്പാക്കുന്നതോടെ തീർഥാടകരുടെ എണ്ണം 50 ശതമാനം വർധിക്കുമെന്നാണ് പ്രതീക്ഷ. ശബരിമലയിൽ ദർശനം നടത്തുന്നവർക്ക് മറ്റ് ക്ഷേത്രങ്ങൾ കൂടി സന്ദർശിക്കാവുന്ന തരത്തിൽ ഇന്റർകണക്ടഡ് തീർഥാടന ടൂറിസമാണ് വിഭാവനം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story

