ശബരിമല സ്ത്രീ പ്രവേശനം: സി.പി.എമ്മിനും ബി.ജെ.പിക്കും ഇരട്ട നിലപാട് - ചെന്നിത്തല
text_fieldsതിരുവനന്തപുരം: പൊതുസമൂഹത്തിെൻറയും വിശ്വാസികളുടെയും വികാരം കണക്കിലെടുക്കാതെ സുപ്രീംകോടതി വിധി നടപ്പാക്കാനുള്ള സർക്കാറിെൻറ അനാവശ്യതിടുക്കം ശബരിമലയെ സംഘർഷ ഭൂമിയാക്കുമെന്ന് പ്രതിപക്ഷം. വിശ്വാസികൾക്കേറ്റ മുറിവുണക്കാൻ കോൺഗ്രസ് പിന്തുണനൽകും. പുനഃപരിശോധന ഹരജിയടക്കമുള്ള സാധ്യത പരിശോധിക്കുന്നതിന് മുൻ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണനെ ചുമതലപ്പെടുത്തിയെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിധി നടപ്പാക്കാതിരിക്കാൻ കഴിയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് കാപട്യമാണ്. പ്രധാന റോഡുകൾക്കരികിൽ മദ്യശാല പാടില്ലെന്ന സുപ്രീംകോടതി വിധി എങ്ങനെയാണ് നടപ്പാക്കിയതെന്ന് എല്ലാവർക്കുമറിയാം. 2016ൽ ഉമ്മൻ ചാണ്ടി സർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിച്ചതാണ് ഇപ്പോഴത്തെ വിധിക്ക് അടിസ്ഥാനം. സമവായത്തിലൂടെ വിധി നടപ്പാക്കണമെന്നാണ് കോൺഗ്രസിെൻറ ആവശ്യം. സി.പി.എമ്മും ബി.ജെ.പിയും ഇരട്ടനിലപാടാണ് സ്വീകരിക്കുന്നത്. ആർ.എസ്.എസിനും ബി.ജെ.പിക്കും ആത്മാർഥതയുണ്ടെങ്കിൽ നിയമംകൊണ്ട് വരാൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടണം.
കോൺഗ്രസിലെ മുൻ ദേവസ്വം ബോർഡ് പ്രസിഡൻറുമാരുടെയും അംഗങ്ങളുടെയും യോഗംചേർന്ന് കാര്യങ്ങൾ വിലയിരുത്തിയെന്ന് അവർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.