യാത്രക്കാരോട് മോശമായി പെരുമാറിയില്ല, ഇറക്കിവിട്ടില്ല -സച്ചിൻ ദേവ്
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവര്‍ യദുവുമായുണ്ടായ തർക്കത്തെ തുടര്‍ന്ന് താന്‍ ബസില്‍ കയറി യാത്രക്കാരോട് മോശമായി പെരുമാറി എന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്ന് സച്ചിന് ദേവ് എം.എൽ.എ. മോശമായ രീതിയില്‍ ലൈംഗിക ചേഷ്ട കാണിച്ച ഒരാളോട് ഉണ്ടാവുന്ന സ്വാഭാവിക പ്രതികരണമാണ് ഡ്രൈവറോട് അന്നുണ്ടായത്.
കണ്ടക്ടര്‍ മാന്യമായാണ് സംസാരിച്ചത്. ബസിന്റെ മുന്‍ഭാഗത്തെ ഫുട്ബോര്‍ഡില്‍നിന്ന് താന്‍ കണ്ടക്ടറോട് സംസാരിച്ചിരുന്നു. ഡ്രൈവര്‍ക്കെതിരെ തനിക്ക് പരാതിയുണ്ടെന്നും ഇങ്ങനെയാണോ വാഹനം ഓടിക്കേണ്ടത്, എന്തെങ്കിലും അപകടം സംഭവിച്ചാല്‍ എന്തായിരിക്കും സ്ഥിതി എന്നുമാണ് പറഞ്ഞത്. അവിടെവെച്ചാണ് തനിക്കുകൂടി ടിക്കറ്റ് ചോദിച്ചത്. അതിനെയാണ് താന്‍ ബസില്‍ കയറി എന്ന രീതിയില്‍ പറയുന്നത്.
പൊലീസ് വന്നശേഷമാണ് ഡ്രൈവറെ സീറ്റില്‍നിന്ന് ഇറക്കിയത്, അതിനു ശേഷമാണ് യാത്രക്കാര്‍ ഇറങ്ങിപ്പോയത്. എന്നാല്‍, പിന്നീട് കാര്യം തെറ്റായി വ്യാഖ്യാനിക്കുകയും പ്രചരിപ്പിക്കുകയുമാണുണ്ടായതെന്നും സച്ചിൻ ദേവ് മാധ്യമങ്ങളോട് പറഞ്ഞു.
നടി റോഷ്നയുടെ ആരോപണം: തെളിവ് പുറത്ത്
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിനെതിരെ നടി റോഷ്ന ആൻ റോയി ഉയർത്തിയ ആരോപണങ്ങൾ ശരിവെച്ച് തമ്പാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഷെഡ്യൂള്‍ വിവരങ്ങള്‍ പുറത്ത്. ജൂണ്‍ 19 ന് ആർ.പി.ഇ 492 നമ്പർ കെ.എസ്.ആർ.ടി.സി ബസ് ഓടിച്ചത് യദുവെന്ന് സ്ഥിരീകരിച്ചു. കുറച്ച് മാസങ്ങൾക്ക് മുമ്പ് മലപ്പുറത്തുനിന്ന് എറണാകുളത്തേക്കുള്ള യാത്രയിൽ ഡ്രൈവർ യദുവിൽനിന്ന് തനിക്കും മോശമായ അനുഭവം നേരിട്ടിട്ടുണ്ടെന്നായിരുന്നു റോഷ്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത് ബസിന്റെ ഫോട്ടോ സഹിതമായിരുന്നു പോസ്റ്റ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.