'സഫ' സ്ഥാപന ചെയർമാൻ വി. പി. കുഞ്ഞിമൊയ്തീൻ കുട്ടി അന്തരിച്ചു
text_fieldsഎടയൂർ: വിദ്യാഭ്യാസ രംഗത്തെ അതികായനും തലമുറകളുടെ ഗുരുനാഥനും പൂക്കാട്ടിരി 'സഫ' സ്ഥാപനങ്ങളുടെ ചെയർമാനുമായ ജ: വി. പി. കുഞ്ഞിമൊയ്തീൻ കുട്ടി മൗലവി അന്തരിച്ചു. 69 വയസായിരുന്നു.
വാടാനപ്പള്ളി അനാഥശാലയുടെയും ഇസ്ലാമിയ കോളെജിെൻറയും സ്ഥാപകനാണ്. അനാഥരും നിസ്വരും പാവങ്ങളുമായ അനേകം തലമുറകൾക്ക് വിദ്യയുടെ വെളിച്ചം പകരാൻ ജീവിതം തന്നെ അർപ്പിച്ച വി.പി. രോഗാവസ്ഥയിലും സ്വാപനത്തിെൻറ നടത്തിപ്പ് കാര്യങ്ങളിൽ വ്യാപൃതനായിരുന്നു. ഭൗതിക ശരീരം ഉച്ചക്ക് 2 മണി മുതൽ സഫ കാമ്പസിൽ പൊതുദർശനത്തിനു വെക്കും. ഖബറടക്കം വൈകീട്ട് 5.30 ന്
ഭാര്യ: ഫാത്തിമ. മക്കൾ: ശമീം അഹമദ്, അനീസുദ്ദീൻ (ഖത്തർ), ശാക്കിറ, ഷജീർ, യാസിർ. മരുമക്കൾ: മുഹമ്മദ് ഇഖ്ബാൽ (ജിദ്ദ), ഹസീന (സഫ അറബിക് കോളജ്), റയ്ഹാനത്ത് (ജി.എച്ച്.എസ്.എസ് കരിപ്പോൾ), ശംസിയ (പൂവംചെന), ഫൗസിയ (മറ്റത്തൂർ)
സഹോദരങ്ങൾ: കുഞ്ഞായിശു (കൊടിഞ്ഞി), വി.പി. അഹ്മദ് കുട്ടി (ടൊറണ്ടോ, കാനഡ), ഫാത്വിമ (വടക്കാങ്ങര), ആമിന (പൊൻമുണ്ടം), യൂനുസ് സലീം, മുഹമ്മദ് അലി, സുബൈദ (മങ്കട), വി.പി. ശുക്കൂർ (എടയൂർ പഞ്ചായത്ത് മെമ്പർ), സഫിയ ടീച്ചർ (കെ.ടി.എച്ച്.എസ്.എസ് ചെറുകുളമ്പ്).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.