എല്ലാവരെയും രക്ഷിച്ചു;മൽസ്യത്തൊഴിലാളികൾക്ക് നന്ദി-സജി ചെറിയാൻ
text_fieldsആലപ്പുഴ: ചെങ്ങന്നൂരിൽ പ്രളയക്കെടുതിയിൽപ്പെട്ട എല്ലാവരെയും രക്ഷിച്ചെന്ന് എം.എൽ.എ സജി ചെറിയാൻ. ഏറ്റവും നന്ദിയുള്ളത് മൽസ്യതൊളിലാളികളോടാണ്. ചെങ്ങന്നൂരിൽ രണ്ട് ലക്ഷം പേർ പ്രളയത്തെ നേരിട്ടുവെന്നും സജിചെറിയാൻ പറഞ്ഞു. മാധ്യമങ്ങൾ ശ്രേഷ്ഠമായ പ്രവർത്തനമാണ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ പ്രളയക്കെടുതി ഉണ്ടായപ്പോൾ സഹായമഭ്യർഥിച്ച് സജിചെറിയാൻ രംഗത്തെത്തിയിരുന്നു. ഹെലികോപ്ടർ ഉപയോഗിച്ച് സൈന്യം എയർലിഫ്ടിങ്ങിനിറങ്ങണമെന്നായിരുന്നു സജി ചെറിയാെൻറ ആവശ്യം. തുടർന്ന് മൽസ്യെതാഴിലാളികൾ ഉൾപ്പടെയുള്ളവർ എത്തിയാണ് ചെങ്ങന്നൂരിൽ കുടങ്ങിക്കിടന്ന ആളുകളെ രക്ഷിച്ചത്.
ചെങ്ങന്നൂർ ഉൾപ്പെടുന്ന ആലപ്പുഴ ജില്ലയില്‍ 662 ക്യാംപുകളിലായി 2.7 ലക്ഷം പേരാണ് ഇപ്പോഴുള്ളത്. കാലവര്‍ഷം തുടങ്ങിയതുമുതല്‍ ജില്ലയില്‍ മരിച്ചത് 35 പേരാണ്. മെയ് 29 മുതലുള്ള കണക്കുകൾ അനുസരിച്ച് കുട്ടനാട് താലൂക്കില്‍ 15ഉം ചേര്‍ത്തല, മാവേലിക്കര താലൂക്കുകളില്‍ നാലുവീതവും ചെങ്ങന്നൂരില്‍ എട്ടും അമ്പലപ്പുഴയില്‍ മൂന്നും കാര്‍ത്തികപ്പള്ളിയില്‍ ഒരാളുമാണ് കാലവർഷക്കെടുതിയിൽ മരിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.